ദേശീയ ബോക്‌സിങില്‍ ചാമ്പ്യനായി മര്‍കസ് വിദ്യാര്‍ത്ഥി

0
1068
SHARE THE NEWS

ന്യൂഡല്‍ഹി: സ്‌കൂള്‍ ഗെയിംസ് ആക്റ്റിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ നാഷണല്‍ ബോക്‌സിങ് ചാപ്യന്ഷിപ്പില് കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് തയ്ഫൂര്‍ ചാമ്പ്യനായി. ഇരുപതിലധികം സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതായിരുന്നു തയ്ഫൂര്‍. പൂനെ സ്വദേശിയായ തയ്ഫൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളില്‍ നടക്കുന്ന പാഠ്യേതര വിഷയത്തിന്റെ ഭാഗമായി മാസ്റ്റര്‍ ശംസുദ്ദീന്റെ കീഴിലാണ് ട്രെയ്‌നിംഗ് നടത്തുന്നത്.
മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ചുനടന്ന അനുമോദന ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, മര്‍കസ് അക്കാഡമിക് ഡയരക്ടറും മലയാളം സര്‍വ്വകലാശാല മുന്‍ രജിസ്ട്രാറുമായ ഡോ. ഉമറുല്‍ ഫാറൂഖ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റംസി മുഹമ്മദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ ടി ശഫീഖ് സഖാഫി, പി.ടി.എ പ്രസിഡണ്ട് ഷൗക്കത്തലി, ജോ. സെക്രട്ടറി സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. വൈ.പ്രിന്‍സിപ്പാള്‍ കലാം സിദ്ധീഖി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനീസ് നന്ദിയും പറഞ്ഞു.


SHARE THE NEWS