ദേശീയ മുസ്‌ലിം പണ്ഡിത സമ്മേളനമായി മർകസ് ഖത്‍മുൽ ബുഖാരി

0
1215
മർകസിൽ സംഘടിപ്പിച്ച ഖത്‍മുൽ ബുഖാരി സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു
മർകസിൽ സംഘടിപ്പിച്ച ഖത്‍മുൽ ബുഖാരി സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു
SHARE THE NEWS

കാരന്തൂർ: ദേശീയ രംഗത്തെ പ്രധാനപ്പെട്ട ഇസ്‌ലാമിക പണ്ഡിതർ നേതൃത്വം നൽകിയ മർകസ് ഖത്‍മുൽ ബുഖാരിക്ക് ഉജ്ജ്വല പരിസമാപ്‌തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 8000 സഖാഫികൾ പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി.

ലോകപ്രശസ്ത ഇസ്‌ലാമിക പ്രഭാഷകനായ സയ്യിദ് മുഹമ്മദ് നൂറാനി മിയ അശ്‌റഫി യു.പി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയിലെ ഇസ്ലാമിക വൈജ്ഞാനിക രംഗത്തു ഏറ്റവും വലിയ അക്കാദമിക സംഭാവന നൽകുന്ന സ്ഥാപനമാണ് വിവിധ സംസ്ഥാനങ്ങളിൽ പരന്നുകിടക്കുന്ന മർകസ് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മുസ്ലിംകളുടെ വൈജ്ഞാനികവും സാമൂഹികവുമായ ഇടപെടലുകൾ നടത്തുന്നതിൽ ലോകത്തേറ്റവും ശ്രദ്ധേയനായ പണ്ഡിതൻ എന്ന നിലയിലാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചത്: നൂറാനി മിയ പറഞ്ഞു .

ബറേൽവി ശരീഫിലെ പ്രമുഖ എഴുത്തുകാരനും പണ്ഡിതനുമായ സയ്യിദ് ശിഹാബുദ്ധീൻ റസ്‌വി ഗ്രാൻഡ് മുഫ്‌തിയെ അനുമോദിച്ചു പ്രഭാഷണം നടത്തി. മൂന്നു പതിറ്റാണ്ടിനിടയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ അതുല്യമായ വൈജ്ഞാനിക പ്രവർത്തനങ്ങളും ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവും അനുപമമായ നേതൃത്വ ശേഷിയും ഗ്രാൻഡ് മുഫ്‌തി പദവിയിലേക്ക് നിയമനം നടത്താൻ കാരണമായതായി അദ്ദേഹം പറഞ്ഞു. അജ്മീർ ശരീഫ് വൈസ് ചെയർമാൻ സയ്യിദ് ബാബർ മിയ അശ്‌റഫി മുഖ്യപ്രഭാഷണം നടത്തി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിം വൈജ്ഞാനിക സ്ഥാപനമാണ് മർകസ് എന്നും ജീവിതം മുഴുവൻ ഈ സ്ഥാപനത്തിന്റെയും ഇന്ത്യയിലെ മുസ്‌ലിംകളുടെയും പുരോഗതിക്കായി യത്‌നിക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ രാജ്യത്തെ ആയിക്കണക്കിനു ആലിമുകൾ അംഗീകരിക്കുന്ന ഗ്രാൻഡ് മുഫ്തിയാണ് എന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ഗുലാം ഹുസൈൻ ശാ ജീലാനി രാജസ്ഥാൻ ഹദീസുകളുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ മലേഷ്യ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്‌ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ഹബീബ് കോയ തങ്ങൾ ചരക്കാപറമ്ബ്പൊ,ൻമള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ധീൻ ജീലാനി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി , ഷാഹുൽ ഹമീദ് ബാഖവി ശാന്തപുരം , ശൗക്കത്ത് നഈമി കാശ്മീർ സംബന്ധിച്ചു. ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് സ്വാഗതവും സി പി ഉബൈദുല്ല സഖാഫി നന്ദിയും പ്രസംഗിച്ചു.


SHARE THE NEWS