ദൈവിക ഭക്തിയിലധിഷ്ടിതമാവട്ടെ നമ്മുടെ പെരുന്നാള്‍

0
805
SHARE THE NEWS

മുസ്‌ലിം ലോകം ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും അനുപമമായ ഒത്തുചേരലാണ് പെരുന്നാളിലൂടെ നടക്കുന്നത്. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ലോകത്ത് ജീവിക്കുന്ന വിശ്വാസികള്‍ എല്ലാവ്യത്യാസങ്ങള്‍ക്കുമപ്പുറം ഒരേ മന്ത്രവും വസ്ത്രധാരണവും ചുവടു വെപ്പുകളുമായി ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്ന സന്ദര്‍ഭവുമാണിത്. ഹജ്ജിന്റേയും ബലി പെരുന്നാളിന്റേയും പിന്നിലുള്ള മത പരമായ താല്‍പര്യം സദാ സൃഷ്ടാവിന്ന് വഴിപ്പെട്ടുകൊണ്ട് ജീവിച്ച ഇബ്‌റാഹീം നബിയേയും കുടുംബത്തേയും അനുസ്മരിക്കുക എന്നതാണ്. ഹജ്ജിന്റെ ഓരോ കര്‍മങ്ങളും യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മക്കയില്‍ നടന്ന അവരുടെ ത്യാഗോജ്ജലവും ദൈവിക ഭക്തിയിലധിഷ്ടിതവുമായ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളുടെ പുനരാവിഷ്‌കരണമായിട്ടാണ്. ജീവിതം സാര്‍ഥകമാക്കിയവരെ അല്ലാഹു എത്രത്തോളം പരിഗണിക്കുന്നു എന്നുകൂടി ഹജ്ജ്കര്‍മ്മം ഉണര്‍ത്തുന്നു. ലോകത്തുള്ള രണ്ടു മില്ല്യണിലധികം ജനങ്ങള്‍ സംഗമിച്ച് ഹജ്ജ് നിര്‍വ്വഹിക്കുമ്പോള്‍ മാനവികതയുടെയും ഐക്യത്തിന്റേയും ഉദാത്തമായ ആവിഷ്‌ക്കാരമാണ് സംഭവിക്കുന്നത്.
പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പലയിടങ്ങളിലും സംഘര്‍ഷഭരിതമാണ് വിശ്വാസികളുടെ ജീവിതങ്ങള്‍. നമ്മുടെ പ്രാര്‍ത്ഥനകളില്‍ അവരുണ്ടാവണം. സഹായ ഹസ്തങ്ങള്‍ എല്ലാവരിലേക്കുമെത്തണം. കുടുംബങ്ങളിലും അയല്‍വീടുകളിലും പോയി ബന്ധങ്ങള്‍ ദൃഢമാക്കണം. വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍. 

SHARE THE NEWS