ദൗറത്തുൽ ഖുർആനും സിറിയൻ പൗരന്മാർക്ക് വേണ്ടിയുള്ള പ്രാർത്ഥന സംഗമവും ഇന്ന് (ശനി) മർകസിൽ

0
702

കാരന്തൂർ: സിറിയൻ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി ഇന്ന്   മർകസിൽ നടക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ മജ്‌ലിസിലും അഹ്ദലിയ്യ ദിഖ്‌റ് ആത്മീയ സമ്മേളനത്തിലും പ്രാത്ഥനകൾ നടക്കും. വൈകുന്നേരം ഏഴു മണിക്കു ആരംഭിക്കുന്ന ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ,  സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി , സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സ്വാലിഹ്  തുറാബ് തങ്ങൾ, ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പങ്കെടുക്കും.