നന്മയുടെ നിറവില്‍ മാതൃസ്ഥാപനം: എന്‍.അലി അബ്ദുല്ല

0
1004
SHARE THE NEWS

മര്‍കസ് ഒരു പ്രസ്ഥാനമാണ്. വരികളിലൊതുക്കാന്‍ കഴിയാത്തത്ര വിപുലമായ വൈജ്ഞാനിക വിപ്ലവം സാധിച്ചെടുത്ത പ്രസ്ഥാനത്തിന്റെ മാതൃസ്ഥാപനമാണ്. വിശാലമായ ആശയങ്ങളുടെ തുടക്കം വിനീതമായിരുന്നു. വിഭവ പരമായ മുന്നൊരുക്കങ്ങള്‍ തീരെ കുറവായിരുന്നു. എങ്കിലും ഒതുക്കത്തോട് കൂടിയുള്ള മുന്നേറ്റം പ്രാമാണിക നേതൃത്വത്തിന് കീഴില്‍ പ്രവിശാലമായ സീമകളിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഇരുപത്തഞ്ച് അനാഥകള്‍ക്ക് അഡ്മിഷന്‍ നല്‍കി തുടക്കം കുറിച്ച മര്‍കസ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നാല് പതിറ്റാണ്ട് കൊണ്ട് 200 പ്രധാന സ്ഥാപനങ്ങളിലായി 39836 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന വിശ്വവിദ്യാലയമാണ്, ഒരു ലക്ഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മര്‍കസിന്റെ സന്തതികളായുണ്ട്.

കേരളത്തിന് പുറത്ത് ജീവകാരുണ്യ ആദുര മേഖലകളില്‍ ഇരുന്നൂറ് ബില്യന്‍ രൂപയുടെ സേവനങ്ങള്‍ മര്‍കസ് നല്‍കിക്കഴിഞ്ഞു. മര്‍കസിന്റെ സ്ഥാപനങ്ങളുടെ എണ്ണവും ചെയ്തു വരുന്ന സേവനങ്ങളുടെ ക്ലിപ്തതയും നിര്‍ണയിക്കാന്‍ സാധിക്കില്ലെന്ന് പറയപ്പെടാറുണ്ട്. കാരണം തിട്ടപ്പെടുത്തി വരുമ്പോള്‍ തന്നെ പുതിയവ പിറവിയെടുത്തിരിക്കും. ആത്മിയവും ആധുനികവുമായ വിജ്ഞാനീയങ്ങളുടെ സമന്വയം അനിവാര്യമാണ്. സുസ്ഥിരവും സുരക്ഷിതവുമായി സന്ധാരണത്തിന് മര്‍കസ് അതു ഉള്‍ക്കൊള്ളുന്നു. പ്രായോഗിക മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചു അതുവഴി സ്ഥാപിതമായ അനുഗ്രഹീത സ്ഥാപന സമുച്ഛയമാണ് മര്‍കസ്. നോളേജ് സിറ്റി പ്രീ കെ.ജി മുതല്‍ ഗവേഷണം തലം വരെ വ്യത്യസ്ഥ ഫാക്കന്‍സികള്‍ ഉള്‍ക്കൊള്ളുന്ന സ്വകാര്യ മേഖലയിലെ പ്രഥമ കാല്‍വെപ്പാണത്.
ഇതിനകം 4068 സാംസ്‌കാരിക കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. അനാഥാലയങ്ങള്‍ക്ക് പുറമെ 4615 അനാഥകള്‍ക്ക് സ്വന്തം വീടുകളിലും ഉമ്മമാരുടെ മടിത്തട്ടുകളിലുമായിരുന്നു സംരക്ഷണം നല്‍കി വരുന്നു.
ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഇന്ത്യയിലെ 7210 ഗ്രാമങ്ങളില്‍ അഞ്ച് ലക്ഷം ഗുണഭോക്താക്കള്‍ക്ക് മര്‍കസ് കുടി വെള്ള പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. മര്‍കസ് നടത്തുന്ന ഏതൊരു സേവനത്തിന്റെയും ഗുണഭോക്താക്കള്‍ പൊതുജനങ്ങളാണ് അര്‍ഹതയുടെ അപ്പുറത്ത് മറ്റൊരു മാനദണ്ഡവു പരിഗണനീയമല്ല. മര്‍കസിന്റെ ശില്പി മൗലാനാ കാന്തപുരം ഉസ്താദാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച സംഘാടകന്‍ നേതാവ് പ്രവര്‍ത്തകന്‍ നിറഞ്ഞുകവിഞ്ഞ പാണ്ഡിത്യത്തിന്റെ ഉടമ, എതിരാളിയെപ്പോലും വശീകരിക്കുന്ന വ്യക്തിത്വം നിലപാടുകളില്‍ ഉറച്ചു നിന്ന് പൊതു സമൂഹത്തോട് സംവദിക്കുന്ന ആത്മീയ ഗുരു തുടങ്ങിയ ഏത് വിശേഷങ്ങളും ചേരുന്ന അപൂര്‍വ്വ വ്യക്തിത്വം.
എന്താണ് ഇതിലൂടെ മര്‍കസും ഉസ്താദും സാധിച്ചെടുത്തത്. ചെറുതായൊന്ന് ചികഞ്ഞു നോക്കാം മേല്‍മണ്ണ നീക്കി തുടങ്ങിയാല്‍ തന്നെ വെളിച്ചത്ത് വരുന്ന വലിയ സത്യമാണ്. അതിങ്ങനെ നവോഥാന നാട്യക്കാരുടെ നിരുദ്ധ നീക്കങ്ങള്‍ ജനങ്ങളെ കബളിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. മഹാ ഭൂരിപക്ഷം മുസ്‌ലിം വിശ്വാസികളും അഹ്‌ലുസ്സുന്നയുടെ വഴിയില്‍ നിലയുറപ്പിച്ചവരും സാത്വികരുമായിരുന്നു. സുന്നികള്‍ ഖുറാഫികളെന്നും ലോകം തിരിയാത്തവരെന്നും മത വൃത്തത്തില്‍ നിന്ന് പുറത്ത് പോയവരാണെന്നും അവര്‍ കുപ്രചരണം നടത്തി. ജനം തല്‍ക്കാലത്തേക്ക് വഞ്ചിക്കപ്പെട്ടു.
സുന്നികള്‍ ഏറെ സഹിച്ചു. ആത്മാഭിമാനത്തിന് മുറവേറ്റ പ്രതീതി. നിലനില്‍പിനെ ചോദ്യം ചെയ്യുന്നുവെന്ന തോന്നല്‍.
ഈ ഘട്ടത്തിലാണ് മര്‍കസ് പിറവിയെടുത്തത്. അഭിമാനത്തിന്റെ നട്ടെല്ല് മര്‍കസ് സുന്നികള്‍ക്ക് വെച്ചു പിടിപ്പിച്ചു. നഷ്ടപ്പെട്ടുവെന്ന കരുതിയവ തിരിച്ചു പിടിച്ചു കൊടുത്തു. പ്രാസ്ഥാനിക മുന്നേറ്റ പാതയില്‍ മര്‍കസ് നയിച്ച വിപ്ലവം എതിരാളികളെ ആശയ തലത്തില്‍ നിലംപരിശാക്കി. പ്രമാണങ്ങളുടെ മുമ്പില്‍ കുപ്രചരണങ്ങള്‍ക്ക് നിലകളെയില്ലാതായി.
മാനുഷിക സ്‌നേഹവും മാനവികമൂല്യങ്ങളോടുള്ള ബന്ധതയും മര്‍കസ് പ്രഘോഷമം ചെയ്തു. ദേശ വിരുദ്ധ ശക്തികള്‍ക്ക് മര്‍കസ് പേടി സ്വപ്‌നമായി മാറി. ഈ ഒരു ആശയങ്ങളുടെ പ്രചാരണത്തിനായി പ്രസ്ഥാന കുടുംബങ്ങളുടെ മുന്നില്‍ നിന്ന് കൊണ്ട് മര്‍കസിന്റെ ശില്പി രണ്ടു തവണ കേരള യാത്ര നടത്തി. തുടര്‍ന്ന് ഒരു കര്‍ണ്ണാടക യാത്രയും. സംഘാടനത്തിന്റെ പുതിയ ശീലുകള്‍ കാണിച്ചു കൊടുത്ത് മുന്നേറ്റങ്ങളായിരുന്നു ഓരോന്നും. മര്‍കസിന്റെ മക്കളാണ് ആശയ ആദര്‍ശ രംഗത്തും പ്രവര്‍ത്തന സേവന സംഘാടന രംഗങ്ങളും നേതാക്കളായും പ്രവര്‍ത്തകരായും പ്രസ്ഥാനത്തെ നയിക്കുന്നത്. നാല്പത് കൊല്ലം കൊണ്ട് മര്‍കസ് പ്രാപ്തമാക്കിയ നേട്ടങ്ങള്‍ വിവരിക്കണമെങ്കില്‍ അനേക വാള്യങ്ങളും ഗ്രന്ഥ രചന ആവശ്യമായി വരും.
സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും ഒന്നിച്ചുള്ള നേതൃത്വവും നല്ല മനുഷ്യരുടെ പ്രാര്‍ത്ഥനയും ഹൃദയ വിശാലരായ പൊതു സമൂഹത്തിന്റെ സഹകരണവും നിസ്വാര്‍ത്ഥ പ്രവര്‍ത്തകരുടെ കൈത്താങ്ങും റബ്ബിന്റെ ഉതവിയും ചേര്‍ന്നപ്പോള്‍ തകര്‍ക്കാന്‍ കഴിയാത്ത പ്രതിരോധ നിരയായി മര്‍കസ് നിലകൊള്ളുന്നു ധാര്‍മ്മികതയുടെ പരിപാലനത്തിനും മൂല്യങ്ങളുടെ നില നില്‍പിനുമായി റൂബി ജൂബിലി പുതു ചരിത്രം രചിക്കും.

SHARE THE NEWS