നബിദിനാഘോഷ പരിപാടികളില്‍ പ്രവാചക സന്ദേശം കൈമാറണം: സഖാഫി ശൂറ കേന്ദ്ര കൗണ്‍സില്‍

0
813
മര്‍കസില്‍ നടന്ന സഖാഫി ശൂറ കേന്ദ്ര കൗണ്‍സില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കാരന്തൂര്‍: മാസങ്ങളുടെ തയ്യാറെടുപ്പും സാമ്പത്തിക ചെലവുകളും ഉപയോഗപ്പെടുത്തി മഹല്ലുകള്‍ തോറും വ്യാപകമായി നടത്തപ്പെടുന്ന നബിദിനാഘോഷ പരിപാടികള്‍ കേവലം കലാ പരിപാടികളിലും ഘോഷയാത്രയിലും മാത്രമായി ഒതുക്കാതെ പ്രവാചക സന്ദേശങ്ങള്‍ സമൂഹത്തിനു കൈമാറാനുള്ള പ്രധാന വേദിയാക്കി മാറ്റണമെന്ന് സഖാഫി ശൂറ കേന്ദ്ര കൗണ്‍സില്‍ ആവശ്യപ്പെട്ടു. തൊഴില്‍ പ്രോത്സാഹനം, സാഹോദര്യം, പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക വികസനം, സമയ ക്രമീകരണം, ആരോഗ്യ സംവിധാനം, ഉത്പാദന നിര്‍മാണ വ്യവസായിക മേഖലകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഖുര്‍ആനിന്റെ പ്രോത്സാഹനങ്ങളും പ്രവാചക സന്ദേശങ്ങളും മുന്‍ഗാമികളുടെ മാതൃകാ പ്രവര്‍ത്തനങ്ങളും സമൂഹത്തിനു കൈമാറാനും ആഘോഷ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോകോളടക്കമുള്ള നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കി മാതൃകയാവാനും ആഘോഷ പരിപാടികളും ആണ്ടടിയന്തിരങ്ങളും പ്രയോഗപ്പെടുത്തണമെന്നു സഖാഫി കൗണ്‍സില്‍ എല്ലാ മഹല്ല് മാനേജ്മെന്റിന്റെ നേതൃത്വങ്ങളോടും ആവശ്യപ്പെട്ടു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സഖാഫി ശൂറാ ചെയര്‍മാന്‍ ശാഫി സഖാഫി മുണ്ടമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ‘സുസ്തിര സമൂഹം സുഭദ്ര രാഷ്ട്രം’ എന്ന വിഷയം കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അവതരിപ്പിച്ചു. 43ാം വാര്‍ഷിക സമ്മേളന പദ്ധതി മര്‍കസ് ഡയറക്ടര്‍ ഡോ .അബ്ദുല്‍ ഹകീം അസ്ഹരിയും സഖാഫിസ് കര്‍മ്മ പദ്ധതി രേഖ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂരും അവതരിപ്പിച്ചു. സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ.പി.എച് തങ്ങള്‍ സഖാഫി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, റഫീഖ് അഹമദ് സഖാഫി ചങ്ങനാശ്ശേരി, ബാദുഷ സഖാഫി ആലപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി പി ഉബൈദ് സഖാഫി സ്വാഗതവും അബ്ദുല്‍ ലത്തീഫ് സഖാഫി പെരുമുഖം നന്ദിയും പറഞ്ഞു.


SHARE THE NEWS