നമ്പി നാരായണന് മർകസ് നോളജ് സിറ്റിയിൽ സ്വീകരണം നൽകി

0
1122
മർകസ് നോളജ് സിറ്റിയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പ്രഭാഷണം നടത്തുന്നു
മർകസ് നോളജ് സിറ്റിയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പ്രഭാഷണം നടത്തുന്നു
SHARE THE NEWS

കോഴിക്കോട് : നിലവിലെ വ്യവസ്ഥിതിയുടെ അലംഭാവവും കെടുകാര്യസ്ഥതയുമാണ് തന്നെ ദ്രോഹിച്ചതെന്നു പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പ്രസ്താവിച്ചു. പത്മഭൂഷൺ അവാർഡ് ലഭിച്ചതിന്റെ ബഹുമതിയായി മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർദ്ദിഷ്ട സർക്കാറിന്റെ പരാതി പ്രകാരം മാത്രമേ ഔദ്യോഗിക സർക്കാറിന്റെ രഹസ്യനിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന സാഹചര്യത്തിൽ തനിക്കെതിരെ അത്തരം പരാതികൾ ഇല്ലാതിരുന്നിട്ടും പോലീസ് കേസ് എടുക്കുകയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഈ നിയമ ലംഘനം പരിഗണിക്കാതെ ജഡ്‌ജി റിമാന്റ് ചെയ്‌തു കേസുകൾ നീട്ടിക്കൊണ്ടുപോയി ഇരുപത് വർഷം പീഡിപ്പിക്കുകയായിരുന്നു. തൊഴിൽകാലത്തെ തന്റെ മികവിൽ അതൃപ്തിയുള്ള ചിലരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രഭാഷണ ശേഷം മർകസ് ലോകോളജ്‌, യുനാനി മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിച്ചു. തുടർന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി നമ്പി നാരായണൻ കൂടിക്കാഴ്ച നടത്തി. മർകസ് ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ പി സി അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ അബ്ദുസ്സലാം മുഹമ്മദ് സ്വാഗതവും അഡ്വ സമദ് പുലിക്കാട് നന്ദിയും പറഞ്ഞു.


SHARE THE NEWS