നയനാന്ദകരമായി ഇന്ത്യൻ ഭൂപടത്തെ ഒരുക്കി മർകസ് വിദ്യാർഥികൾ

0
918

മലപ്പുറം: മർകസ് പബ്ലിക് സ്‌കൂൾ ഇ.ആർ നഗറിലെ വിദ്യാർഥികൾ ഇത്തവണ റിപ്പബ്ലിക് ഡേ ആഘോഷിച്ചത് നയനാന്ദകരമായ ഇന്ത്യൻ ഭൂപടത്തിന്റെ ദൃശ്യം ഒരുക്കി. സ്‌കൂൾ പ്രധാന മൈതാനത്തിൽ ഇന്ത്യൻ ഭൂപടത്തിന്റെ മാതൃകയിൽ അണിനിരന്നു ഭരണഘടനാ മൂല്യങ്ങൾ ജീവിതത്തിൽ സൂക്ഷമതയോടെ പാലിക്കുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. സ്‌കൂൾ യൂണിഫോമിൽ അണിനിരന്ന വിദ്യാർഥികൾ, ഭൂപട മാതൃകയിൽ തലസ്ഥാന നഗരി വരുന്ന ഭാഗത്ത് ഇന്ത്യൻ പതാകയുടെ നിറങ്ങളുള്ള തൊപ്പി ധരിച്ചു ഭരണഘടനാ നിലവിൽവന്നതിന്റെ എഴുപത് വർഷത്തെ കാണിച്ചത് കൗതുകകരമായി.