നാടുണര്‍ത്തി മര്‍കസ് ദിനം: യൂണിറ്റുകളില്‍ സമ്മേളന കാഹളമുയര്‍ന്നു

0
770
മര്‍കസ് ദിനത്തില്‍ മര്‍കസ് പ്രധാനകവാടത്തിന് മുമ്പില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തുന്നു.
SHARE THE NEWS

കോഴിക്കോട്: 2020 ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടന്ന മര്‍കസ് ദിനം ശ്രദ്ധേയമായി. യൂണിറ്റുകളില്‍ നടന്ന പരിപാടികളോടെ സമ്മേളനത്തിന്റെ പ്രാദേശിക പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. മദ്രസകള്‍, സ്‌കൂളുകള്‍, ദഅ്‌വ- ശരീഅ കോളജുകള്‍ കേന്ദ്രീകരിച്ചും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു.
സുബ്ഹി മുതല്‍ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സജീവമായിറങ്ങി സമ്മേളന പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാനും പൊതുസ്ഥലങ്ങള്‍ ശുചീകരിക്കാനും നേതൃത്വം നല്‍കി. തുടര്‍ന്ന്, ഓരോ നാട്ടിലെയും കാരണവന്മാരെയും പണ്ഡിതന്‍മാരെയും പങ്കെടുപ്പിച്ചു പതാക ഉയര്‍ത്തല്‍ അരങ്ങേറി. വീടുകളിലും വിദ്യാലയ പരിസരങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പുതിയവര്‍ഷം പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കുന്നതാവുമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എം.എ, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മര്‍കസ് ദിന പരിപാടികള്‍ നടന്നത്.
മര്‍കസ് കാമ്പസ് പ്രധാനകവാടത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ കര്‍മത്തിന് മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, മുഹ്‌യിദ്ധീന്‍ കുട്ടി സഖാഫി വരവൂര്‍, പറവൂര്‍ മുഹമ്മദ് കുഞ്ഞി സഖാഫി സംബന്ധിച്ചു. പത്തനംതിട്ടയില്‍ വൃക്ഷത്തൈ നടല്‍ ജില്ലാതല ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ആലങ്കാര്‍ അശ്റഫ് ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം മഅദിന്‍ അക്കാദമിയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പതാക ഉയര്‍ത്തി. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, പൊന്മള മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ സംബന്ധിച്ചു.
കോടമ്പുഴ ദാറുല്‍ മആരിഫില്‍ നടന്ന മര്‍കസ് ദിന കോഴിക്കോട് ജില്ലാ തല ഉദ്ഘാടനത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി പതാക ഉയര്‍ത്തി. കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, കോടമ്പുഴ ബാവ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി, തൃക്കരിപ്പൂര്‍ മുഹമ്മദ് സഖാഫി, ഒളവട്ടൂര്‍ അബ്ദുന്നാസിര്‍ അഹ്സനി പങ്കെടുത്തു. കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം സയ്യിദ് ത്വാഹ തങ്ങള്‍ തളീക്കര നിര്‍വ്വഹിച്ചു. ഫറോഖ് ഖാദിസിയ്യയ്യില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മടവൂര്‍ സി.എം സെന്ററില്‍ അബ്ദുറഹ്മാന്‍ ബാഖവി, ആലപ്പുഴ മഹ്ദലിയ്യയില്‍ എം.എം ഹനീഫ മൗലവി, തൃശൂര്‍ വള്ളിവട്ടം ഉമരിയ്യ കാമ്പയില്‍ സയ്യിദ് പി.എം.എസ് തങ്ങള്‍ പതാക ഉയര്‍ത്തി.
കൊല്ലം ഖാദിസിയ്യയില്‍ ഹൈദ്രോസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി സന്ദേശ പ്രഭാഷണം നടത്തി. കാസര്‍കോഡ് മുഹിമ്മാത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. വൃക്ഷത്തൈ നടല്‍ പദ്ധതി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നിര്‍വഹിച്ചു. മര്‍കസിന്റെ വളര്‍ച്ചയില്‍ കണ്ണികളായി നേതാക്കളെയും പ്രവര്‍ത്തകരെയും ഓര്‍ത്തെടുത്ത് ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനാസദസും മുഹിമ്മാത്തില്‍ സംഘടിപ്പിച്ചു. നിലമ്പൂര്‍ മജ്മഇല്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ അലവി സഖാഫി കൊളത്തൂര്‍ നേതൃത്വം നല്‍കി.
യു.എ.ഇയിലും വിവിധ സംസ്ഥാനങ്ങളിലും മര്‍കസ് ദിനത്തോട് അനുബന്ധിച്ചു പരിപാടികള്‍ നടന്നു. പാടന്തറ മര്‍കസില്‍ നടന്ന നീലഗിരി ജില്ലാതല ഉദ്ഘാടനത്തില്‍ സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ ബുഖാരി പതാക ഉയര്‍ത്തി നടത്തി. കോട്ടമുടി മര്‍കസില്‍ നടന്ന കുടഗ് ജില്ലാ തല തല ഉദ്ഘാടനം എസ്.എസ്.എഫ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് ഇസ്മായില്‍ സഖാഫി കൊണ്ടങ്കേരി നിര്‍വ്വഹിച്ചു. കവരത്തി ലക്ഷദീപ് മര്‍കസില്‍ സൈനുല്‍ ആബിദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ജുമാ മസ്ജിദ് കോമ്പൗണ്ടില്‍ വൃക്ഷത്തൈ നടലിനും സമ്മേളന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും തുടക്കം കുറിച്ചു. അബ്ദുറഹ്മാന്‍ ബുഖാരി, സുഹൈല്‍ ആലിമി, അജ്മല്‍ റബ്ബാനിഎന്നിവര്‍ നേതൃത്വം നല്‍കി. ദുബൈ റാഷിദിയ്യ സഹ്റ കാമ്പസില്‍ യഹ്യ സഖാഫി ആലപ്പുഴ ഉദ്ഘാടനം ചെയ്തു. മര്‍കസിന് കീഴിലെ ആര്‍ട്‌സ് കോളജ്, ഐ.ടി.ഐ, സ്‌കൂളുകള്‍, ഇഹ്‌റാം, സഹ്‌റത്തുല്‍ ഖുര്‍ആന്‍ ക്യാമ്പസുകളിലും വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു.

Subscribe to my YouTube Channel


SHARE THE NEWS