നിപ്പ വൈറസ്: മർകസ് നോളേജ്‌സിറ്റിയിൽ ബോധവത്കരണം സംഘടിപ്പിച്ചു

0
1074
മർകസ് നോളജ് സിറ്റിയിൽ യൂനാനി മെഡിക്കൽ കോളേജിന് കീഴിൽ സംഘടിപ്പിച്ച നിപ്പ വൈറസ് ബോധവൽകരണ പരിപാടിയിൽ ഡോ എ.കെ.എം അബ്‌ദുറഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തുന്നു
മർകസ് നോളജ് സിറ്റിയിൽ യൂനാനി മെഡിക്കൽ കോളേജിന് കീഴിൽ സംഘടിപ്പിച്ച നിപ്പ വൈറസ് ബോധവൽകരണ പരിപാടിയിൽ ഡോ എ.കെ.എം അബ്‌ദുറഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തുന്നു
SHARE THE NEWS

മർകസ് നോളജ് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ  നാടെങ്ങും ഭീതി പരത്തിക്കൊണ്ടിരിക്കുന്ന നിപ്പ  വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് മർകസ് യൂനാനി മെഡിക്കൽ കോളേജ് മാനേജ്മെന്റിന്റെയും സ്റ്റുഡന്റ്സ് യൂണിയന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ  സംഘടപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: ഇംദാദുല്ല സിദ്ധീഖി  ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ആന്റ് സോഷ്യൽ മെഡിസിൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫ. ഡോ: സാഹിദ് കമാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ
പകർച്ചാവ്യാധി സംബന്ധിച്ചുള്ള മുൻകരുതലുകളെക്കുറിച്ചും പ്രതിരോധരീതികളെക്കുറിച്ചും  ചർച്ചകൾ നടന്നു. ജോയിന്റ് ഡയറക്ടർ ഡോ: ഒ.കെ.എം അബ്ദുറഹ്‌മാൻ യൂനാനിവൈദ്യശാസ്ത്രത്തിലെ ചികിത്സാരീതികളെക്കുറിച്ചും പ്രതിരോധ സാധ്യതകളെ കുറിച്ച്‌ വിശദീകരിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ഫാര്മക്കോളജിക്ക്‌ കീഴിൽ തയ്യാറാക്കിയ  പ്രതിരോധ തുള്ളിമരുന്ന് പ്രാദേശിക തലങ്ങളിൽ വിതരണം ചെയ്യാനും ‌ പ്രതിരോധ മാർഗങ്ങളെക്കുറച്ചുള്ള പoന പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഡോ:ഫൈസൽ ഇഖ്ബാൽ, ഡോ: അസീസുറഹ്മാൻ , ഡോ: മുജസ്സം , ഡോ: റഫീഉദ്ധീൻ, ഡോ: സലീം , നദീം സഖാഫി എന്നിവർ പ്രസംഗിച്ചു. ഡോ ഉസ്മാൻ സ്വാഗതവും അർഷദ്‌ നന്ദിയും പറഞ്ഞു. 

SHARE THE NEWS