നിപ വൈറസ് ബോധവത്കരണവും മാസ്ക് വിതരണവും നടത്തി

0
1323
മർകസ് നോളജ് സിറ്റിയിൽ നിപ്പ ബോധവത്കരണഭാഗമായി മാസ്‌ക് വിതരണോദ്‌ഘാടനം ഡോ അബ്ദുസ്സലാം നിർവ്വഹിക്കുന്നു
മർകസ് നോളജ് സിറ്റിയിൽ നിപ്പ ബോധവത്കരണഭാഗമായി മാസ്‌ക് വിതരണോദ്‌ഘാടനം ഡോ അബ്ദുസ്സലാം നിർവ്വഹിക്കുന്നു
SHARE THE NEWS

മർകസ് നോളജ് സിറ്റി: നിപ്പ  വൈറസ് അടക്കമുള്ള പകർച്ച വ്യാധികളുടെ ‌ പശ്ചാത്തലത്തിൽ  മർകസ് അലുംനി യു.എ.ഇ ചാപ്റ്ററുമായും യു എ ഇ എക്സ്ചേഞ്ചുമായും സഹകരിച്ച് മർകസ് യുനാനി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ പകർച്ചവ്യാധി ബോധവത്കരണവും മാസ്‌ക് വിതരണവും സംഘടിപ്പിച്ചു. മർകസ് യുനാനി മെഡിക്കൽ കോളേജിലെയും ഹോസ്പിറ്റലിലെയും‌ സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ആരോഗ്യമേഖലയിലെ മറ്റു സേവന പ്രവർത്തകർക്കുമാണ് മാസ്ക് വിതരണം നടത്തിയത്. മാസ്ക് വിതരണ ഉദ്ഘാടനം സി.ഇ.ഒ ഡോ: അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ജോയിന്റ്‌ ഡയറക്ടർ ഡോ: ഒ.കെ .എം  അബ്ദുറഹ്മാൻ വിഷയാവതരണം നടത്തി. ഡോ :ഫൈസൽ ഇഖ്ബാൽ, ഡോ: സാഹിദ് കമാൽ, ഡോ: മുജസ്സം, ഡോ: റഫിഉദ്ധീൻ, ഡോ: സലീം, അഫ്സൽ കോയ, രിഫാഇ , മൂസ നവാസ് തുടങ്ങിയവർ സംബന്ധിച്ചു. ഡോ : ഉസ്മാൻ സ്വാഗതവും അർഷദ് നന്ദിയും പറഞ്ഞു.
വിവിധയിടങ്ങളിലായി സംഘടിപ്പിച്ച പകർച്ച വ്യാധി ബോധവത്കരണ ക്ലാസുകൾക്ക് സയ്യിദ് സൈഫുദ്ധീൻ, മുഹമ്മദ് ജലാലുദ്ധീൻ, മുഹമ്മദ് മുർശിദ് , ഗൗസ് മുഹമ്മദ്,  തുടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾ നേതൃത്വം നൽകി.

SHARE THE NEWS