നിര്‍മാണാത്മക സനാഥത്വം സാധ്യമാക്കി: ഡോ. ഹുസൈന്‍ രണ്ടത്താണി

0
1047

പരമ്പരാഗത വിദ്യാഭ്യാസം കൊണ്ട് സമുദാത്തിന് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കില്ല. സമുദായം ഉയര്‍ത്തെഴുല്‍േക്കണമെങ്കില്‍ അവര്‍ക്ക് സമകാലിക വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള നവീന മാര്‍ഗങ്ങള്‍ തുറുകൊടുക്കണം.ഈ ദൗത്യത്തിനാണ് ഒരു പണ്ഡിതന്‍ നാല്‍പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ലളിതമായി തുടക്കം കുറിച്ചത്. അനാഥകള്‍ക്ക് അഭയം നല്‍കിയുള്ള സാമൂഹ്യ നവോത്ഥാന പ്രക്രിയ. പുതിയൊരു സമന്വയ വിദ്യാഭ്യാസ സംസ്‌കാരം. ‘നിങ്ങള്‍ മത നിഷേധിയേ കണ്ടുവോ? വിശുദ്ധ ഖുര്‍ആന്‍ ഗൗരവ പൂര്‍വ്വം ചോദിച്ചു കൊണ്ടിരിക്കുന്നു. ആരാണ് നിഷേധികള്‍? അഗതികള്‍ക്കും അശരണര്‍ക്കും ശരണം കൊടുക്കാത്തവനാണ് മത നിഷേധി. ഖുര്‍ആന്റെ ചോദ്യം ഹൃദയത്തില്‍ തട്ടിയപ്പോഴാണ് ‘പണ്ഡിതന്റെ ദൗത്യം’ നിര്‍വ്വഹിക്കാന്‍ കാന്തപുരം രംഗത്തിറങ്ങിയത്.
‘തുര്‍കിയ’ യതീംഖാനയുടെ പ്രവര്‍ത്തനം തുടങ്ങിയാണ് കാന്തപുരം ഖുര്‍ആന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത്. ഇന്ന് യതീംഖാന എന്ന പേര് പോലും മര്‍കസ് മാറ്റിയെഴുതി. റൈഹാന്‍ വാലി (പുഷ്‌പോദ്യാനം) എന്ന സാനാഥത്വത്തിന്റെ താഴ്‌വരയാണ് യതീമുകള്‍ക്കായി കാന്തപുരം പണിതത്. അനാഥകള്‍ക്ക് സംരക്ഷണം ഒരുക്കിയതിനെ പുരസ്‌ക്കരിച്ചാണ് അറബ് മാധ്യമങ്ങള്‍ ‘അബുല്‍ അയ്താം’ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് ചാര്‍ത്തികൊടുത്തത്. നിര്‍മ്മാണാത്മക സനാതത്വമാണ് മര്‍കസിന്റെ ഓര്‍ഫനേജുകള്‍ പകര്‍ന്നു കൊടുക്കുത്.
യതീം അനാഥനല്ല; സനാഥനായി സാമൂഹ്യ തലങ്ങളില്‍ മികച്ച സേവനം കാഴ്ചവെക്കുന്നു. ഒരു ഡോക്ടറെ പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നും കാന്തപുരം ഉസ്താദ് ആ പിഞ്ചു അനാഥനെ കരകയറ്റിയ കഥ. ഇന്ന് ഈ വിദ്യാര്‍ത്ഥി മികച്ചൊരു ഡോക്ടറായി ആതുര മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നു. ജീവിതത്തിന്റെ നിഖിലമേഖലകളിലും കൈയ്യൊപ്പു ചാര്‍ത്താന്‍ കഴിവും ശേഷിയുമുള്ളവരാക്കിയാണ് ‘അനാഥകളെ’ മര്‍കസ് വളര്‍ത്തിയെടുക്കുന്നത്.
ഒരു സഹയാത്രികന്‍ എന്ന നിലക്ക് മര്‍കസിനെ കുറിച്ചുള്ള ചിന്തകള്‍ എന്നും ആത്മാഭിമാനം പകരുവയാണ്. സാമുദായിക പുരോഗതിക്കു പുറമെ സാമൂഹിക സംസ്‌കരണവും മര്‍കസ് സ്ഥാപനങ്ങള്‍ പകര്‍ന്നു തരുന്ന സന്ദേശമാണ്.
‘പണ്ഡിതന്‍’ ആരായിരിക്കണമെന്നും പണ്ഡിതന്റെ കര്‍മ മണ്ഡലം ഏതായിരിക്കണമെും ചിലര്‍ നിശ്ചയിച്ചുറപ്പിച്ചിരുന്ന പരിതസ്ഥിതിയെയാണ് കാന്തപുരം പൊളിച്ചെഴുതിയത്. സര്‍വ മേഖലയുടെയും ‘സാരഥ്യം’ പണ്ഡിതനായിരിക്കണമെന്ന ബോധം കാന്തപുരം കര്‍മ മേഖലിയിലൂടെ കാണിച്ചു കൊടുത്തു. മത ബിരുദധാരികളുടെ സേവന മേഖല മഹല്ലുകളില്‍ നിന്നും പുറത്തേക്ക് വ്യാപിച്ചത് കാന്തപുരം നടപ്പില്‍ വരുത്തിയ സമന്വയ വിദ്യാഭ്യാസ വിപ്ലവമായിരുന്നു.
ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും വ്യവസായികളും പത്രപ്രവര്‍ത്തകരും സാഹിത്യകാരനന്മാരും ഇങ്ങനെ മത ബിരുദത്തോടൊപ്പം പ്രൊഫഷണല്‍ മേഖലയിലും സര്‍ഗ സാന്നിധ്യം തെളിയിക്കാന്‍ ‘മത ബിരുദധാരികള്‍ക്ക്’ സാധിച്ചു.
40 വര്‍ഷം പൂര്‍ത്തിയാക്കുന്ന മര്‍കസിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും വേറിട്ടു നില്‍ക്കുന്നത് കാന്തപുരം സൃഷ്ടിച്ച സാംസ്‌കാരിക ഔന്നിത്യമാണ്. ജനാധിപത്യ വ്യവസ്ഥിയൊടൊപ്പം ഉള്‍ചേര്‍ന്നു രാഷ്ട്രത്തിന്റെ മൊത്തം ജനങ്ങളുടെയും സാമൂഹ്യ നവോത്ഥാനം സാധ്യമാക്കാന്‍ ഇന്ത്യയുടെ പുറത്തേക്ക് തന്റെ യജ്ഞം വ്യപിച്ചു എന്നിടത്താണ് ‘മര്‍കസ്’ വേറിട്ടൊരു കേന്ദ്രമായി അടയാളപ്പെടുന്നത്. പണ്ഡിതലോകത്തിനും സാംസ്‌കാരിക ലോകത്തിനും മര്‍കസ് പുതിയൊരു ചരിത്രപാഠമാണെതില്‍ സംശയമില്ല.