നോളജ്‌സിറ്റി സോള്‍ സെലിബ്രേഷന് നാളെ തുടക്കം

0
665
ഒഫാര്‍ക്കിനോയുടെ ലോഗോ പ്രകാശനവും ഔദ്യോഗിക പ്രഖ്യാപനവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.
SHARE THE NEWS

താമരശ്ശേരി: മര്‍കസ് നോളജ് സിറ്റിയിലെ ആധ്യാത്മിക കലോത്സവം ‘ഒഫാര്‍ക്രിസോ’ സിറ്റി സോള്‍ സെലിബ്രേഷന് നാളെ(വെള്ളി) തുടക്കമാവും. ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എഴുത്തുകാരന്‍ അഹ്മദ് ഇബ്രാഹീം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഇ.വി അബ്ദുറഹ്മാന്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഒഫാര്‍ക്രിനോയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നോളജ്‌സിറ്റിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുല്‍ അബിദീന്‍ ബാഫഖി, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് കോയ ചെരക്കാപ്പറമ്പ്, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പങ്കെടുത്തു.


SHARE THE NEWS