നോളജ്‌ സിറ്റിയിലെ ഐഡൽ ലീഡർഷിപ്പ് സ്ക്കൂളിന് ‘ഏഷ്യാസ് എമേർജിങ് ബ്രാന്റ്സ്’ അവാർഡ്

0
932
മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഐഡൽ സ്ക്കൂൾ ഓഫ് ലീഡർഷിപ്പിന് ലഭിച്ച ഏഷ്യാസ് എമേർജിങ് ബ്രാന്റ്സ് അവാർഡ് സ്‌കൂൾ ഡയറക്ടർ ഡോ. അമീർ ഹസ്സൻ ,കോർഡിനേറ്റർ പി. സിയാദ്‌ എന്നിവർ മുംബൈയിൽ ഏറ്റുവാങ്ങുന്നു
SHARE THE NEWS

മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഐഡൽ സ്ക്കൂൾ ഓഫ് ലീഡർഷിപ്പിന് 2019 ലെ ഏഷ്യാസ് എമേർജിങ് ബ്രാന്റ്സ് അവാർഡ് ലഭിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ സ്‌കൂൾ ഡയറക്ടർ ഡോ. അമീർ ഹസ്സൻ ,കോർഡിനേറ്റർ പി. സിയാദ്‌ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.വിവിധ മേഖലകളിൽ വ്യത്യസ്ത ആശയങ്ങളിലൂടെ പ്രവർത്തിക്കുന്ന പുത്തൻ സംരംഭങ്ങൾക്ക് ഇമേജ് പ്ലാനറ്റ് ഏർപ്പെടുത്തിയതാണ്  അവാർഡ്. ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം  സ്ഥാപനങ്ങൾ അവാർഡിനർഹരായി. ഇന്നോവേറ്റീവ് ലീഡർഷിപ്പ് ഡെവലപ്മെന്റ് കാറ്റഗറിയിൽ ഐഡൽ സ്ക്കൂൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്താം തരം കഴിഞ്ഞ വിദ്യാർഥികൾക്ക് ഹയർ സെക്കണ്ടറി (കോമേഴ്സ്/ഹ്യൂമാനിറ്റീസ്) ഉൾപ്പെടെ മൂന്ന് വർഷം വിവിധ മേഖലകളിൽ തീവ്ര പരിശീലനം നൽകുകയും വിദ്യാർഥികളടെ അഭിരുചികൾ വളർത്തി മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കുകയുമാണ് സ്ക്കൂളിന്റെ ലക്ഷ്യം.ഇതിനായി ആദ്യ ഒരു വർഷം ഫൗണ്ടേഷൻ കോഴ്സ് തന്നെ നൽകി വരുന്നു.പരിപാടിയിൽ സ്ക്കൂളിന്റെ ആശയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു.ഐഡൽ സ്ക്കൂൾ ഓഫ് ലീഡർഷിപ്പിലേക്കുള്ള ഈ വർഷത്തെ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 20 ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് ഓൺലൈൻ മുഖേനയാണ്  അപേക്ഷകൾ സമർപ്പിക്കേണ്ടത്. മികച്ച വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടുകൂടി പ്രവേശനം ലഭിക്കും. വിവരങ്ങൾക്ക് www.idelschoolofleadership.com, +91 9048488380


SHARE THE NEWS