
കോഴിക്കോട്: പെൺകുട്ടികളുടെ ശാക്തീകരണത്തിനും ഉന്നതപഠനത്തിനുമായി പത്തു ഏക്കറിൽ മർകസ് നോളജ് സിറ്റിയിൽ നിലവിൽ വരുന്ന ബഹുമുഖ പ്രോജക്ടുകളുടെ കേന്ദ്രമായ ക്വീൻസ് ലാൻഡിന്റെ ലോഗോ പ്രകാശനം ചെയ്തു. ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് വേദിയിൽ നടന്ന പ്രകാശന ചടങ്ങിന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, ഡോ എ.പി അബ്ദുൽ ഹകീം അശ്അരി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു.