പതിമൂന്ന് മാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി മര്‍കസ് വിദ്യാര്‍ത്ഥി

0
788

കാരന്തൂര്‍: പതിമൂന്ന് മാസം കൊണ്ട് മര്‍കസ് ഹിഫ്‌ള് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് സുഹൈല്‍ ഖുര്‍ആന്‍ മന:പാഠമാക്കി. സ്‌കൂള്‍ പഠനത്തോടൊപ്പമായിരുന്നു ഖുര്‍ആന്‍ പഠനവും. ചെറൂപ്പ ഇടക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെയും ഹഫ്‌സത്തിന്റെയും മകനാണ്. ഹാഫിസ് അബ്ദുനാസര്‍ സഖാഫി പന്നൂരിന് കീഴിലായിരുന്നു പഠനം. മുഹമ്മദ് സുഹൈലിനെ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി എന്നിവര്‍ അഭിനന്ദിച്ചു.