പത്ത് ശൈലിയില്‍ ഖുര്‍ആന്‍ പാരായണ പഠനം പൂര്‍ത്തിയാക്കി മര്‍കസ് പൂര്‍വവിദ്യാര്‍ഥി

0
1162

കൈറോ: പത്ത് ശൈലികളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണ പഠനം പൂര്‍ത്തിയാക്കി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അബ്ദുല്ലത്തീഫ് സഖാഫി. കേരളത്തില്‍ പരമ്പരാഗതമായി ഖുര്‍ആന്‍ പാരായണ നിപുണര്‍ പഠിച്ചുവരുന്നത് ഏഴു ശൈലിയിലുള്ള ഖുര്‍ആന്‍ പാരായണമാണ്. പത്ത് ഖിറാഅത്തിന്റെ അടിസ്ഥാന നിയമങ്ങളുടെ അടിത്തനത്തില്‍ ഈജിപ്തിലെ പ്രഗത്ഭരായ ഖുര്‍ആന്‍ പാരായണ ശൈഖായ ഫൗസി സഈദിന്റെ കീഴില്‍ മൂന്നു വര്‍ഷം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. ഒമ്പതാം വയസ്സില്‍ മര്‍കസില്‍ ഹിഫ്‌ള് പഠനം ആരംഭിച്ച ഇദ്ദേഹം നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. പതിമൂന്നു വര്‍ഷത്തെ മര്‍കസ് പഠന ശേഷം 2010ല്‍ ഉപരിപഠനം നടത്താന്‍ ഈജിപ്തിലെ അസ്ഹറിലെത്തിയ അബ്ദുല്ലത്തീഫ് സഖാഫി പി.എച്ച്.ഡി പഠനത്തോടൊപ്പമാണ് ഖുര്‍ആന്‍ പാരായണത്തിലെ പത്ത് ഖിറാഅത്ത് പഠിച്ചത്. പരേതനായ കോടമ്പുഴ ഹംസ മുസ്ലിയാരുടേയും ഫാത്തിമയുടെയും മൂന്നാമത്തെ മകനാണ്. ഖുര്‍ആന്‍ പഠനത്തില്‍ സവിശേഷ വൈദഗ്ധ്യം നേടിയ അബ്ദുല്ലത്തീഫ് സഖാഫിക്കു ഈജിപ്തിലെ മലയാളി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.