പള്ളികൾക്ക് മാത്രമായ നിയന്ത്രണം പുനഃപരിശോധിക്കണം; സി മുഹമ്മദ് ഫൈസി

0
292
SHARE THE NEWS

കോഴിക്കോട്: റമസാനിൽ പള്ളികൾക്ക് മാത്രമായി അഞ്ചാളുകൾക്ക് പ്രവേശനം എന്ന രീതിയിൽ ലഘൂകരിക്കരുതെന്നു കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു. ആത്മീയമായും ശാരീരികമായും ശക്തിയും ചൈതന്യവും ലഭിക്കുന്ന മാസമാണ് പരിശുദ്ധ റമളാൻ. ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ടും ശരീരത്തിന്റെ ഇച്ഛകളിൽ നിന്ന് മാറിനിന്നുകൊണ്ടും കൂടുതൽ കരുത്തു ലഭിക്കാൻ  ആചരിക്കുന്ന പ്രധാന ആരാധനയാണ് നിസ്കാരങ്ങൾ.  അഞ്ചു നേരത്തെ നിർബന്ധ നിസ്കാരങ്ങളും, രാത്രിയിലെ തറാവീഹ് നിസ്കാരവും ഏറ്റവും പ്രധാനപ്പെട്ടവയാണ്. വളരെ വൃത്തിയും മനോഹാരിതകളും ഉള്ള പള്ളികളിൽ മാസ്ക് ധരിച്ചും അകലം പാലിച്ചും പ്രാർത്ഥനകൾക്ക് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത എല്ലാവർക്കും ബോധ്യമുള്ളതാണ്. അത്തരം പള്ളികളിൽ ആളുകൾ ഒരുമിക്കുമ്പോൾ  വളരെ ശ്രദ്ധയോടെയാണ് ആരാധനകൾ നടക്കുന്നത്. പള്ളികളിൽ കൂട്ടംകൂടി നിൽക്കുന്നുമില്ല. എന്നാൽ, ആരാധനാലയങ്ങളിൽ പ്രവേശനം  അഞ്ചാൾക്ക് മാത്രമെന്ന വ്യവസ്ഥ മലപ്പുറത്ത് മാത്രമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത് പുനഃപരിശോധക്കണം. അക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ചേ തീരുമാനമെടുക്കൂ എന്ന് കളക്ടർ അല്പം മുമ്പ് അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നു.


SHARE THE NEWS