പിന്തുടരേണ്ടത് ആത്മീയതയുടെ മാര്‍ഗം: കാന്തപുരം

0
793

കുന്നമംഗലം: ആത്മീയവഴിയില്‍ ജീവിച്ച മഹത്തുക്കളുടെ പാത പിന്തുടര്‍ന്ന് യഥാര്‍ത്ഥ മതത്തെ അനുധാവനം ചെയ്ത് ജീവിക്കുന്നവരാകണം മുസ്‌ലിംകളെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച സി.എം വലിയുല്ലാഹി ഉറൂസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മര്‍കസിന്റെ ആരംഭ കാലം മുതല്‍ ആത്മീയമായി പ്രചോദനം നല്‍കി വൈജ്ഞാനിക വിപ്ലവം നടത്താന്‍ കൂടെനിന്ന ആത്മീയ പണ്ഡിതനായിരുന്നു സി.എം വലിയുല്ലാഹിയെന്ന് കാന്തപുരം പറഞ്ഞു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. അനുസ്മരണ മൗലിദ് പാരായണത്തിന് സി.എം അബൂബക്കര്‍ സഖാഫി മടവൂര്‍ നേതൃത്വം നല്‍കി. വി.പി.എം ഫൈസി വില്യാപള്ളി, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, ലത്വീഫ് സഖാഫി പ്രസംഗിച്ചു. സമദ് സഖാഫി മായനാട് സ്വാഗതവും അക്ബര്‍ ബാദുഷാ സഖാഫി നന്ദിയും പറഞ്ഞു.