പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യയുടെ കൈത്താങ്ങ്: കീപ്പള്ളി ശ്രീകുമാര്‍

0
887

മര്‍കസ് റൂബി ജൂബിലിയുടെ നിറവില്‍ നില്ക്കുകയാണല്ലോ. മലയാളിക്ക് മാത്രമല്ല, രാജ്യത്തിനുതന്നെ സുപരിചിതമായ ഒരു ‘സംജ്ഞ’യായി മര്‍കസ് ഇതിനകംതന്നൈ മാറിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. മര്‍കസ്, ഒരു മതസ്ഥാപനം എതിലുപരി വൈജ്ഞാനികരംഗത്ത്, അതേതു മേഖലകളിലായാലും വ്യക്തമായ ഒരു അസ്തിത്വം നേടിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനെതിനപ്പുറം പൊതുസമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസരംഗത്തെ മര്‍കസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെറിയാന്‍, സര്‍ക്കാര്‍ സംവിധാനത്തില്‍പോലും അത്രയെളുപ്പം സാക്ഷാത്കരിക്കാനാവാത്ത, നോളജ് സിറ്റി എന്ന മഹാപദ്ധതി യാഥാര്‍ത്ഥ്യമാക്കിവരുന്നു എത് മാത്രം മതി. നിയമം, മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉള്‍പ്പെടെ ആഗോളനിലവാരത്തിലുള്ള വിദ്യാലയങ്ങള്‍, സാംസ്‌കാരികകേന്ദ്രങ്ങള്‍ തുടങ്ങിയവയൊക്കെ മര്‍കസ് നോളജ് സിറ്റിയില്‍ യാഥാര്‍ത്ഥ്യമായതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം മര്‍കസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാണാം. കേരളത്തിന് പുറത്തും മര്‍കസിന് കാര്യമായ പ്രവര്‍ത്തിപഥങ്ങള്‍ ഉണ്ടെന്നതും, അവിടങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ജനങ്ങള്‍ക്ക് അത് ഗുണകരമാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതു കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ശ്രമമുണ്ടാകണം. നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനം ഒരു ദീര്‍ഘകാലയളവായി രേഖപ്പെടുത്താനാവില്ല. വരുംനാളുകളെക്കൂടി ലക്ഷ്യംവെച്ചുകൊണ്ടുള്ള പദ്ധതിയാസൂത്രണം ഈ നാളുകളില്‍തന്നെ നിശ്ചയിച്ച് മുന്നോട്ടുപോകാനും കഴിവുള്ള നേതൃത്വമാണ് മര്‍കസിനുള്ളതെന്ന് ഇക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവും.
വിദ്യക്കൊപ്പം അതിനനുസൃതമായ തൊഴില്‍ലഭ്യത ഉറപ്പാക്കാനാവുന്ന മേഖലകള്‍ വിപുലപ്പെടുത്താനാകണം നാളെ എന്ന ലക്ഷ്യത്തിലൂെണ്ടന്നത് കരുതുന്നു. നോളജ് സിറ്റിയെത്തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ സിറ്റി എ ലക്ഷ്യം മുന്നോട്ടുവെച്ച് പ്രവര്‍ത്തിക്കാന്‍ ഈ നാല്‍പ്പതാം വാര്‍ഷികാഘോഷം പ്രചോദനമാകണം. കാര്‍ഷികരംഗത്തും മര്‍കസിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാവും. വികസനപദ്ധതികളില്‍ അറിഞ്ഞോ അറിയാതെയോ തള്ളിപ്പോവുന്ന ഒരു മേഖലയാണ് കൃഷി. എന്നാല്‍ ഒരു ജനതയുടെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതിലും ജീവരാശിയുടെ നിലനില്പ്പിലും കൃഷിക്കുള്ള പങ്ക് വ്യക്തമാണ്. ഒപ്പം കാര്‍ഷികോത്പ്പന്ന വ്യവസായ സംരംഭങ്ങള്‍ക്കും ഇവ പ്രയോജനപ്പെടുത്താം. വൈജ്ഞാനികരംഗത്തെ മര്‍കസിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ത്തന്നെ ശ്രദ്ധേയമാണ്. അതിനു കൂടുതല്‍ കരുത്തേകാന്‍ പാകത്തില്‍ വൈജ്ഞാനിഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണവിഭാഗം ശക്തമാക്കണം. അതു മറ്റു സ്ഥാപനങ്ങള്‍ക്ക് മാതൃകയുമാകണം. ഇതെല്ലാം മര്‍കസിന് കഴിയുമെന്നത് വ്യക്തമാണ്, നിലവിലെ പദ്ധതിനിര്‍വഹണബോധ്യത്താല്‍.