പുണ്യ റബീഇനെ വരവേറ്റ് മര്‍കസ് നോളജ് സിറ്റി

0
1562
മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന റബീഉൽ അവ്വൽ പരിപാടികൾക്ക് തുടക്കം കുറിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പതാക ഉയർത്തുന്നു
SHARE THE NEWS

നോളജ്സിറ്റി: പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ വരവേറ്റ് മര്‍കസ് നോളജ് സിറ്റിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. റബീഅ് കാമ്പയിന്‍ സിതാഇശിന് തുടക്കം കുറിച്ച് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. ഒഫാര്‍ക്കിനോ സിറ്റി സോള്‍ സെലബ്രേഷന്‍, ഖസ്വീദത്തുല്‍ ബുര്‍ദയുടെ സൗന്ദര്യവും ആശയവും വിശദീകരിക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സ്, മീം നബിയോര്‍മയിലേക്കൊരു കവിയരങ്ങ്, രിഹ്ല നബവിയ്യ എക്സ്ബിഷന്‍, ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ജഷ്നേ മീലാദുബി, സ്പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, വൃദ്ധസദന സന്ദര്‍ശനം, ഗ്രീന്‍ കാമ്പസ് ക്ലീന്‍ സിറ്റി തുടങ്ങിയ മുപ്പതിന പരിപാടികളാണ് സിതാഇശിന്റെ ഭാഗമായി ഒരുക്കിയിരിക്കുത്. മര്‍കസ് ശരിഅ സിറ്റി, മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്, മര്‍കസ് ലോ കോളജ്, അലിഫ് ഗ്ലോബല്‍ സ്‌കൂള്‍, ഐഡിയല്‍ ലീഡര്‍ഷിപ്പ് സ്‌കൂള്‍, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശരിഅ സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ രിവാഖുമാണ് നബിദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടന സെഷനില്‍ ഡോ.അബ്ദു സലാം(സി.ഇ.ഒ), ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി, യൂസുഫ് നുറാനി തുടങ്ങിയവര്‍ പങ്കെടുത്തു.


SHARE THE NEWS