പുതിയ തലമുറയെ ആഗോളപൗരന്മാരാക്കുന്ന മര്‍കസ് നോളജ് സിറ്റി പദ്ധതികള്‍ ശ്രദ്ധേയം: മുഖ്യമന്ത്രി

നോളജ് സിറ്റിയിൽ അലിഫ് ഗ്ലോബൽ സ്‌കൂൾ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

0
426
മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്‌കൂൾ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കുന്നു.

കോഴിക്കോട്: ദേശീയ മുഖ്യധാരയിൽ നിന്ന് ചരിത്രപരമായ കാരണങ്ങളാൽ അവഗണിക്കപ്പെട്ടവരെ കൈപിടിച്ചുയർത്തുന്നതിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് മർകസ് സ്ഥാപനങ്ങൾ നിര്വഹിക്കുന്നെതെന്നും പുതിയ തലമുറയെ ആഗോള പൗരരാക്കി മാറ്റാൻ  നോളജ് സിറ്റിയിലൂടെ  നവീനമായ പദ്ധതികൾ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സേവനങ്ങൾ അഭിനന്ദനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.  3000 കോടി മുതൽ മുടക്കിൽ വിദ്യാഭ്യാസവും ഗവേഷണവും ചരിത്ര സംരക്ഷണവും പാർപ്പിടവും  ചികിത്സയും വാണിജ്യവും ഉൾക്കൊള്ളുന്ന നോളജ്  മഹാനഗരി ഒരുക്കുന്ന മർകസ്  ജ്ഞാനം പകരുന്നതിലും പാവങ്ങളെ ഉയർത്തികൊണ്ടുവരുന്ന ചാരിറ്റി പ്രവർത്തനങ്ങളിലും ശോഭനീയമായി നിലകൊള്ളുന്നു.  ബഹുസ്വരമായ മൂല്യങ്ങൾ നമ്മുടെ സമൂഹത്തിൽ ശക്തമാവുകയും ഒറ്റപ്പെടുത്തലുകളുടെ ഛിദ്രശക്തികൾ പ്രതിരോധിക്കപ്പെടുകയും വേണം. എല്ലാ ജാതി മത സമൂഹങ്ങൾക്കും  വിദ്യാഭ്യസവും ജീവകാരുണ്യ സഹായങ്ങളും ചെയ്യുന്ന മർകസ് പ്രസ്ഥാനം മാതൃകയാണ്. പൊതുവിദ്യാഭ്യാസത്തെ ശക്തമാക്കണുന്നതിന്റെ ഭാഗമായി എൽ.പി, യു.പി സ്‌കൂളുകളിലേക്ക് കൂടി ഹൈടെക്ക് സംവിധാനം നടപ്പിലാക്കും: മുഖ്യമന്ത്രി പറഞ്ഞു.  മർകസ് നോളജ് സിറ്റി ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ലോകത്തിന്റെ വൈജ്ഞാനികവും സാങ്കേതികവും ശാസ്‌ത്രീയവുമായ മുന്നേറ്റത്തിനൊത്തു ജ്ഞാനവും അനുഭവവും നേടി വരാനിരിക്കുന്ന തലമുറയെ ആഗോളമായി നിയന്ത്രിക്കുന്ന പ്രതിഭകൾ രൂപപ്പെടുന്ന ഇടമാവും മർകസ് നോളജ് സിറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ പ്രവിശാലമായ 125 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന മർകസ് നോളജ് സിറ്റിയിലെ വിശാലവും ഹരിതാഭവുമായ ക്യാംപസിലാണ് അലിഫ് ഗ്ലോബല്‍ സ്കൂള്‍ നിലവിൽ വന്നിരിക്കുന്നത്. കേരളത്തിൽ നിലവിലുള്ള പാരമ്പര്യ  വിദ്യാഭ്യാസ രീതിശാസ്‌ത്രത്തിൽ നിന്ന് ഭിന്നമായി  ഒട്ടേറെ നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചാണ് അലിഫ് ഗ്ലോബൽ സ്കൂളിന് തുടക്കമിടുന്നത്. സിദ്ധാന്തങ്ങളേക്കാള്‍ പ്രായോഗിക പാഠങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പാഠ്യപദ്ധതി പുതിയ അനുഭവമാകും.  രാജ്യാന്തര രംഗത്ത് ഒരു ദശകമായി  പ്രവര്‍ത്തിക്കുന്ന അലിഫ് എജ്യുകെയര്‍ ട്രസ്റ്റിന്റെ കീഴിലാണ് അലിഫ് ഗ്ലോബല്‍ സ്കൂള്‍. റിയാദിലെ അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ആണ് ട്രസ്റ്റ്‌ന്ടെ ആദ്യ സംരംഭം. മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലും വിദേശത്തുമായി ഇരുപതിനായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എക്സല്‍ സോഫ്റ്റ് ആണ് അലിഫ് ഗ്ലോബല്‍ സ്കൂളിന്റെ അക്കാദമിക പങ്കാളി.
കെജി,പ്രൈമറി ക്ലാസുകളുമായി തുടങ്ങുന്ന സ്കൂള്‍ വരും വര്‍ഷങ്ങളില്‍ ഹയര്‍ സെക്കണ്ടറി തലങ്ങളിലേക്ക് വിപുലപ്പെടും.മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂന്നി പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായി മാറാൻ തയ്യറെടുക്കുന്ന  അലിഫ് ഗ്ലോബൽ  സ്‌കൂളിൽ തങ്ങളുടെ ഭാവി സ്വയം നിര്‍ണയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന നിരവധി പ്രാഗ്രാമുകളാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും  വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനാൽ  ഉയർന്ന നിലവാരമുള്ള  ഹോസ്റ്റൽ സൗകര്യങ്ങളാണ് ഒരുക്കുന്നത്.  
ദൈനംദിന ജീവിത രീതികള്‍ ചിട്ടപ്പെടുത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികച്ച പരിശീലനം ലഭിച്ച അധ്യാപകര്‍, വിപുലമായ ലാബ് സൗകര്യം, ദൈനംദിന പാഠ്യവിഷയങ്ങള്‍ പരിശീലിപ്പിക്കുന്നതിന് വര്‍ക്‌ഷോപ്പുകള്‍, ഇക്കോ ഫ്രന്റ്‌ലി നിര്‍മിതികള്‍, എല്ലാ കുട്ടികള്‍ക്കും ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് സൗകര്യം, ലോകപ്രശസ്തരും പരിചയ സമ്പന്നരുമായ വിദ്യാഭ്യാസ വിചക്ഷണര്‍ നേതൃത്വം നല്‍കുന്ന അക്കാദമിക് ബോര്‍ഡ്, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ഡിവലപ്‌മെന്റ് പ്രോഗ്രാമുകള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, ശിതീകരിച്ച ക്ലാസ് മുറികളും ഹോസ്റ്റലുകളും, വിവിധ ഭാഷാ പഠനങ്ങള്‍, തുടങ്ങിയ സവിശേഷതകള്‍ അലിഫിനെ വേറിട്ടുനിര്‍ത്തും.

അന്താരാഷ്‌ട്ര നിലവാരമുള്ള സ്കൂള്‍ ക്യാമ്പസില്‍ വിവിധ സംസ്കാരങ്ങള്‍ അടുത്തറിയാനും പഠിക്കാനും അവസരമുണ്ടാകും.
തെരഞ്ഞെടുത്ത നിര്‍ധനരും കഴിവുറ്റവരുമായ    വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് സംവിധാനവും ഒരുക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ, സാംസ്‌കാരിക, നഗര പദ്ധതിയായ മര്‍കസ് നോളജ് സിറ്റിയിലെ ഏക വിദ്യാലയമാണ് അലിഫ് ഗ്ലോബല്‍ സ്‌കൂള്‍. നോളജ് സിറ്റിയിലെ മറ്റു സ്ഥാപനങ്ങളില്‍ അലിഫ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മുന്‍ഗണനയുണ്ടാകും. അന്താരാഷട്ര വേദികളില്‍ വിവിധ മത്സരങ്ങള്‍ക്കുള്ള പരിശീലനവും അവസരങ്ങളും ലഭിക്കുന്ന അലിഫ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായുള്ള മര്‍കസിന്റെ അക്കാദമിക ധാരണകള്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കും.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ , കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ,   മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം, ജോർജ് എം. തോമസ് എം.എൽ.എ, പി ടി എ റഹീം എം.എൽ.എ, റസാഖ് കാരാട്ട് എം.എൽ.എ, സ്വാമി തച്ചോലത്ത് ഗോപാലൻ, ഫാദർ ബെന്നി മുണ്ടനാട്ട്, മോഹനൻ മാസ്റ്റർ,ഹബീബ് തമ്പി, വി കെ ഹുസൈൻ കുട്ടി,  അലിക്കുഞ്ഞി മുസ്‌ലിയാർ, ലുഖ്മാൻ പാഴൂർ , അമീർ ഹസൻ പ്രസംഗിച്ചു

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here