പുതുവര്‍ഷപ്പുലരിയില്‍ മര്‍കസിലേക്ക് ലോറി നിറയെ വിഭവങ്ങളുമായി ഊരകത്തെ പ്രവര്‍ത്തകര്‍

0
901
മർകസിലേക്ക് വിഭവങ്ങളുമായി എത്തിയ ഊരകം സർക്കിൾ മുസ്‌ലിം ജമാഅത്ത് പ്രവർത്തകർക്കായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രാർത്ഥന നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: മുഹറം പിറന്ന പുതുവർഷ നിറവിൽ മർകസിലേക്ക് ഒരു ലോറി നിറയെ വിഭവങ്ങളുമായി മലപ്പുറം ജില്ലയിലെ ഊരകം സർക്കിൾ മുസ്‌ലിം ജമാഅത്ത് പ്രവർത്തകരെത്തി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്വീകരിച്ചു. 108 ചാക്ക് അരിയും എട്ട് ചാക്ക് പഞ്ചസാരയും അടങ്ങുന്ന വിഭവങ്ങൾ മർകസിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭക്ഷണഇനത്തിലേക്കാണ് കൊണ്ടുവന്നത്. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ചടങ്ങിൽ അനുമോദന പ്രസംഗം നടത്തി. പുതിയ വർഷത്തിന്റെ പുലരിയിൽ വളരെ സ്‌തുത്യർഹവും മാതൃകാപരവുമായ പ്രവർത്തനമാണ് മുസ്‌ലിം ജമാഅത്ത് അംഗങ്ങൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പ്രസംഗിച്ചു. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും ആശ്രയവും നൽകുന്ന കാന്തപുരം ഉസ്‌താദിന്റെ പ്രവർത്തങ്ങൾക്ക് ചെറിയൊരു കൈസഹായം എന്ന നിലയിലാണ് ഊരകം സർക്കിളിലെ വിവിധ പ്രദേശങ്ങളിലെ പ്രവർത്തകർ വഴി വിഭവങ്ങൾ ശേഖരിച്ചതെന്ന് ഊരകം സർക്കിൾ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കുഞ്ഞിമൊയ്തീൻ മുസ്‌ലിയാർ പറഞ്ഞു. മജീദ് കുറ്റാളൂർ, കബീർ നിസാമി, ഫൈസൽ സഖാഫി, അക്ബർ അലി സഖാഫി, അഹമ്മദ് കുട്ടി ഹാജി, അൻവർ കെ, മുസ്തഫ കെ, സൽമാൻ ഫാരിസ് കെ കെ, ഹബീബ് കെ കെ, നിസാർ സഖാഫി, ഷാഫി കുറ്റാളൂർ സംബന്ധിച്ചു.


SHARE THE NEWS