പുത്തുമല ദുരന്തം: ഫാസിലിനും കുടുംബത്തിനും മര്‍കസ് അലുംനി ഭവനമൊരുക്കുന്നു

0
816
മർകസ് അലുംനി നിർമിക്കുന്ന വീടിന്റെ ലോഞ്ചിങ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിക്കുന്നു

മേപ്പാടി: വയനാട്‌ പത്തുമല ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട മർകസ് പൂർവ്വവിദ്യാർത്ഥി ഫാസിലിനും കുടുംബത്തിനും മർകസ് അലുംനി വീട് വെച്ചുനൽകുന്നു. മർകസ് അലുംനി മെമ്പറായ ഡോ. ഇർശാദ് സൗജന്യമായി നൽകിയ അഞ്ച് സെന്റ് ഭൂമിയിലാണ് വീട് നിർമിക്കുന്നത്. മർകസ് അലുംനി മെമ്പര്മാരില് നിന്ന് സാമ്പത്തിക സ്വരൂപണം നടത്തിയാണ് പദ്ധതി നടപ്പാക്കുക. മേപ്പാടിയിൽ നടന്ന ചടങ്ങിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സി കെ ശശീന്ദ്രൻ എംഎൽഎക്ക് വീടിന്റെ മാതൃകാരൂപം നൽകി പ്രകാശനം ലോഞ്ച് ചെയ്‌തു. മർകസ് അലുമ്‌നിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതം തീർക്കാൻ വ്യത്യസ്ത പദ്ധതികളാണ് കേന്ദ്രകമ്മറ്റി ട്രഷറർ ആവിഷ്കരിച്ചിരിക്കുന്നതെന്നും, വീട് നിർമ്മാണം അതിൽ പ്രധാനപ്പെട്ട ഒന്നാണെന്നും അലുംനി കേന്ദ്രകമ്മറ്റി ഫിനാൻസ് സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ ജീലാനി പറഞ്ഞു. എസ്. ശറഫുദ്ധീൻ, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, മർകസ് അലുംനി ജനറൽ സെക്രട്ടറി പി.ടി അബ്ദുറഹീം, ബി.സി ലുഖ്മാൻ ഹാജി, മിഫതഹ് മൂഴിക്കൽ, ഹൈദർ കുന്നമംഗലം, സലാം കോളിക്കൽ എന്നിവർ സംബന്ധിച്ചു.