പുത്തുമല ദുരന്തം: സൻഹയും ശഅബയും സിയയും ഇനി മർകസിന്റെ തണലിൽ

0
2115
വയനാട് പുത്തുമലയില്‍ പ്രളയബാധിതരെ സന്ദര്‍ശിക്കുന്ന മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി
SHARE THE NEWS

സുൽത്താൻ ബത്തേരി : പുത്തുമല ദുരന്തത്തിൽ പിതാവ് നഷ്ടപ്പെട്ട എട്ടു വയസ്സുകാരി സൻഹ ഫതിമ, ആറു വയസ്സുകാരി ശഅബ ഫാതിമ, മൂന്നു വയസ്സുകാരി സിയാ നസ്റിൻ എന്നീ മൂന്നു അനാഥ മക്കളുടെ സംരക്ഷണം മർകസു സഖാഫത്തി സുന്നിയ്യ ഏറ്റെടുത്തു. എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന ചോലയിൽ ഇബ്റാഹീം പുത്തുമല ഉരുൾപൊട്ടലിൽ വിടവാങ്ങിയപ്പോൾ- സഹധർമിണി റുഖിയ്യയും പറക്കമുറ്റാത്ത മൂന്നു പെൺമക്കൾക്കും മർകസിന്റെ സഹായം വലിയ ആശ്വാസമാകും.

ദുരിതവാർത്തയറിഞ്ഞെത്തിയ എസ്.വൈ.എസ് സോൺ നേതൃത്വം മർകസ് ഡയക്ടർ ഡോ : എ പി അബ്ദുൽ ഹകീം അസ്ഹരിയുമായി ബന്ധപ്പെടുകയും മർകസു സഖാഫത്തി സുന്നിയ്യ ഹോം കെയർ പദ്ധതിലൂടെ ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുമായിരുന്നു. മർകസ് ഹോം കെയർ പദ്ധതിയിലേക്ക് കുട്ടികളെ ഏറ്റെടുക്കുന്ന ചടങ്ങിൽ ഉമർ സഖാഫി ചെതലയം,ശാഹിദ് സഖാഫി വെള്ളിമാട് ,അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ നാസർ സഖാഫി , ശറഫുദ്ദീൻ വേങ്ങൂർ, അബ്ദുൽ ലത്വീഫ് ബീനാച്ചി തുടങ്ങിയവർ സംബന്ധിച്ചു.


SHARE THE NEWS