പെണ്‍കുട്ടികള്‍ക്ക് മര്‍കസ് ഗ്രീന്‍ വാലിയില്‍ പ്രവേശനം

0
841

കോഴിക്കോട്: മര്‍കസ് പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനമായ മരഞ്ചാട്ടി ഗ്രീന്‍വാലിയില്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഞ്ചു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലേക്ക് അനാഥ-അഗതി വിദ്യാര്‍ത്ഥിനികള്‍ക്കാണ് പ്രവേശനം. ഇസ്ലാമികമായ അന്തരീക്ഷത്തില്‍ ഹോസ്റ്റല്‍ സൗകര്യവും മര്‍കസ് എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠന സൗകര്യവുമുണ്ട്.. അപേക്ഷ ഫോറം മര്‍കസ് ഗ്രീന്‍ വാലി ഓഫീസ്, മര്‍കസ് മെയിന്‍ മെയിന്‍ ഓഫീസ്, www.markazonline.com വെബ്‌സൈറ്റിലും ലഭിക്കും. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0495 2277301 ,9539068246 ,9747315039