
കുന്നമംഗലം: പൊതുവിദ്യാലയങ്ങളുടെ വികസനം സര്‍ക്കാറിന്റെ മുഖ്യഅജണ്ടയാണെന്നും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അഞ്ചുലക്ഷം വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഉന്നതവിജയം ലക്ഷ്യമാക്കി മര്‍കസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ നടപ്പിലാക്കുന്ന നൂറുദിന കര്‍മ്മപദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 2016നു മുമ്പുള്ള 49 വര്‍ഷങ്ങളില്‍ ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഈ സര്‍ക്കാര്‍ വന്ന ശേഷം വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിച്ചിട്ടുണ്ട്. 45000 ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസ്റൂമുകളാക്കി. ഐ.എ.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടുന്നവരില്‍ ബഹുഭൂരിഭാഗവും സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ചുവരുന്നവരാണ്: മന്ത്രി പറഞ്ഞു. അഞ്ഞൂറിലധികം രക്ഷിതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി അബ്ദുന്നാസര്‍ ആമുഖ പ്രഭാഷണം നടത്തി. പാടാളിയില്‍ ബഷീര്‍, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍റസാഖ് പി പി, മര്‍കസ് അക്കാദമിക ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, സി പി ഫസല്‍ അമീന്, അഷ്റഫ് കെ കെ, പി മുഹമ്മദ് പ്രസംഗിച്ചു.