പൊതു മാപ്പ് സേവനത്തിൽ കുവൈത്ത് ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: കാന്തപുരം

0
2276
കുവൈത്തിലെത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഇന്ത്യൻ അംബാസിഡർ ജീവ സാഗറിനൊപ്പം
കുവൈത്തിലെത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഇന്ത്യൻ അംബാസിഡർ ജീവ സാഗറിനൊപ്പം
SHARE THE NEWS

കുവൈത്ത് സിറ്റി : കുവൈത്ത് ഭരണ കൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവിൽ കുവൈത്തിലെ ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ  സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കുവൈത്ത് ഐ സി എഫിന്റെ റമളാൻ അതിഥിയായി എത്തിയ കാന്തപുരം ഇന്ത്യൻ എംബസിയിൽ അംബാസിഡർ ജീവ സാഗറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ  സംസാരിക്കുകയായിരുന്നു .
        ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് കുവൈത്ത് നൽകുന്ന തൊഴിലവസരങ്ങൾ വളരെ വിലപ്പെട്ടതാണ്.
പല കാരണങ്ങളാലും  മതിയായ രേഖകളില്ലാതെ കുവൈത്തിൽ കുടുങ്ങിയ ഇന്ത്യക്കാരോട് കുവൈത്ത് അമീർ കാണിച്ച കരുണ പ്രശംസനീയമാണ്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാൻ ഇന്ത്യൻ അംബാസിഡർ നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണ്.
     ഇന്ത്യക്കാർക്ക് കുവൈത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിലവിൽ കുവൈത്തിലുള്ള ഇന്ത്യക്കാരുടെ തൊഴിലിടങ്ങളിലെ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ശ്രമങ്ങൾ നടത്തണമെന്ന് കാന്തപുരം അംബാസിഡറോട് അഭ്യർത്ഥിച്ചു. 
കുവൈത്തിൽ ജോലി തേടിയെത്തുന്ന ഇന്ത്യൻ ഇഞ്ചിനിയർമാർക്ക് റസിഡൻസി സ്റ്റാംപിംഗ് പൂർത്തീകരിക്കുന്നതിന് കുവൈത്ത് ഇഞ്ചിനിയറിംഗ് സൊസൈറ്റി ഏർപ്പെടുത്തിയ നിബന്ധനകൾ ലഘൂകരിക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
     ഇന്തോ – അറബ് മിഷൻ സിക്രട്ടറി ഡോ: അമീൻ മുഹമ്മദ് ഹസൻ സഖാഫി , മർകസ് അസിസ്റ്റന്റ്  മാനേജർ സി പി ഉബൈദുള്ള സഖാഫി ,
ഐ.സി.ഫ് നാഷണൽ പ്രസിഡന്റ് അബ്ദുൽ ഹഖീം ദാരിമി, ജന: സിക്രട്ടറി അഡ്വ: തൻവീർ ഉമർ, സെക്രട്ടറി അബ്ദുല്ല വടകര, കോ-ഓർഡിനേറ്റർ ശമീർ മുസ്‌ലിയാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

SHARE THE NEWS