പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യമോതി മര്‍കസ് പരിസ്ഥിതി ദിനാഘോഷം

0
761

കാരന്തൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് സ്ഥാപനങ്ങളില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. വൃക്ഷത്തൈ നട്ടുകൊണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും പരിപാടിയില്‍ പങ്കാളികളായി.

കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈ വിതരണോദ്ഘാടനം മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. നിയാസ് ചോല പരിസ്ഥിതി ദിന സന്ദേശ പ്രഭാഷണവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു.

കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പത്താം ക്ലാസ് പഠനത്തിന്റെ ഓര്‍മ പുതുക്കി വീടുകളില്‍ മരം നട്ടു. ഇരട്ടക്കുട്ടികളായ മുഹമ്മദ് റിമ്പിന്‍, മുഹമ്മദ് റബിന്‍എന്നിവരുടെ വീട്ടില്‍ ഹെഡ്മാസ്റ്റര്‍ നിയാസ് ചോല തൈ നട്ട് ഉദ്ഘാടനം ചെയ്തു. സി.പി ഫസല്‍, അമീന്‍, പി. നൗഷാദ്, ടി. സ്വാലിഹ്, മുഹമ്മദ് നജീം, ഹസന്‍ നുബൈഹ് പ്രസംഗിച്ചു.
കാരന്തൂര്‍ മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ വൃക്ഷത്തൈ നട്ട് അഡ്വ. പി.ടിഎ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.എം റശീദ് സഖാഫി, എ.കെ ഖാദര്‍, പി.ടി ജൗഹര്‍ സംസാരിച്ചു.
താമരശ്ശേരി കൈതപ്പൊയില്‍ മര്‍കസ് യുനാനി മോഡിക്കല്‍ കോളജും ഇംത്ബിശ് ഹെല്‍ത്ത് കെയറും സംയുക്തമായി മര്‍കസ് നോളജ് സിറ്റിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഹാറൂണ്‍ മന്‍സൂരി, ഡോ. ഹാഫിസ് യു.കെ ശരീഫ് നേതൃത്വം നല്‍കി.
മര്‍കസ് ഇഹ്‌റാം ഫിനിഷിംഗ് സ്‌കൂള്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ അസി.ജനറല്‍ മാനേജര്‍ ഉനൈസ് മുഹമ്മദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സിദ്ധീഖ് പി.പി, അബൂബക്കര്‍ അരൂര്‍, മുഹമ്മദ് റാപി തുടങ്ങിയവര്‍ സംബന്ധിച്ചു.