പ്രചോദനമായ പ്രിയനേതാവിനെ കാണാൻ ജൈസലെത്തി

0
2606
ദുരിതാശ്വാസ രംഗത്ത് മാതൃക സൃഷ്ടിച്ച ജൈസൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കുന്നു
ദുരിതാശ്വാസ രംഗത്ത് മാതൃക സൃഷ്ടിച്ച ജൈസൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കുന്നു
കാരന്തൂർ: കേരളത്തെ മഹാദുരിതത്തിലാഴ്‌ത്തിയ പ്രളയകാലത്ത് അസാമാന്യമായ കാരുണ്യപ്രവർത്തനം എന്ന് വാഴ്‌ത്തപ്പെട്ട മുതുകു താഴ്‌ത്തി വള്ളത്തിൽ കയറാൻ ദുരിതബാധിതർക്ക് അവസരം നൽകിയ ജൈസൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ മർകസിലെത്തി.  സുന്നി യുവജന സംഘത്തിന്റെ സജീവ പ്രവർത്തകനായ ജൈസൽ, സംഘടനയുടെ ജീവകാരുണ്യ വിഭാഗമായ സാന്ത്വനത്തിലൂടെയായിരുന്നു ചാരിറ്റി പ്രവർത്തങ്ങളിലൂടെയാണ് ഈ രംഗത്തേക് വന്നത്.
 ജൈസലിന്റെ സേവനം ഓരോ കേരളീയനും മാതൃകയാണെന്നും മുതുകു താഴ്‌ത്തി ആ കർമം ഒരാളുടെ വിനയത്തിന്റെ പാരമ്യതയെ കുറിക്കുന്നുവെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും സാന്ത്വനവും എസ്.വൈ.എസും എസ്.എസ്.എഫും തനിക്ക് നൽകിയ പ്രചോദനവും പ്രവർത്തി പരിചയവുമാണ് ഇത്തരത്തിൽ പ്രവർത്തിക്കാൻ നിദാനമായതെന്നു ജൈസൽ പറഞ്ഞു.
ജൈസലിന്റെ ഈ കർമ്മത്തെ ആദരിച്ചു സുന്നി യുവജന സംഘത്തിന് കീഴിൽ അദ്ദേഹത്തിന് വീടുവെച്ചു നൽകുമെന്നു തീരുമാനിച്ചിരുന്നു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മജീദ്  കക്കാട്, സയ്യിദ് ജലാലുദ്ധീൻ ജീലാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.