പ്രളയം കുടുംബമെടുത്ത ഫഹ്മിദക്ക് സ്നേഹസ്പർശവുമായി മർകസ്

തുടര്‍പഠനവും പുനരധിവാസവും സാധ്യമാക്കും

0
843

മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ അദ്ഭുതകരമായി രക്ഷപ്പെട്ട മർകസ് ആവിസ് ഐ സി സി എരുമമുണ്ട വിദ്യാർത്ഥിനി ഫഹ്മിദയെ മർകസ് അധികാരികൾ സന്ദർശിച്ചു. ആഗസ്ത് എട്ടാം തിയ്യതി കവളപ്പാറ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പിതാവ് മുതിരിക്കുളം മുഹമ്മദ്, മാതാവ് ഫൗസിയ,ഇളയ സഹോദരി ഷിബിനെ തുടങ്ങിയവർ മരണപ്പെട്ടിരുന്നു. വെള്ളപ്പാച്ചിൽ വീടിന്റെ പിൻഭാഗം തകർന്ന് ഫഹ്മിദയും ദുരന്തത്തിൽ അകപ്പെട്ടിരുന്നെങ്കിലും കോൺഗ്രീറ് സ്ലാബിന്റെ അടിയിൽ കുടുങ്ങിയ കാരണത്താൽ ഉരുള്പൊട്ടലിനെ തുതുടർന്നുള്ള വെള്ളപ്പാച്ചിലിൽ നിന്നും ഫഹ്മിദ രക്ഷപ്പെടുകയായിരുന്നു.ശരീരത്തിന്റെ പകുതിയിൽ അതികം മണ്ണിൽ ആഴ്ന്ന് കിടന്നിരുന്ന ഫഹ്മിദയുടെ നിലവിളി കേട്ട് രക്ഷാ പ്രവർത്തകരാണ് ഈ പതിനാറുകാരിയെ രക്ഷപ്പെടുത്തിയത്
വിദ്യാർഥിനിക്കുള്ള അടിയന്തിര സാമ്പത്തിക സഹായം മർകസ് അക്കാദമിക് ഡയറക്റ്റർ ഉനൈസ് മുഹമ്മദ് കൈമാറി തുടര്പഠനത്തിനും പുനരധിവാസത്തിനും ആവശ്യമായസഹായങ്ങ മർകസ് ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകി .
ആവിസ് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അസ്‌ലം സഖാഫി, അക്കാദമിക് കോഓർഡിനേറ്റർ അസ്‌ലം ഉഹൈമിദ് നൂറാനി, പബ്ലിക് റിലേഷൻസ് ഓഫീസർ സി പി സിറാജുദ്ധീൻ സഖാഫി, സലാഹുദ്ധീൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു