പ്രളയപുനരധിവാസം; മര്‍കസ് വീടുകളുടെ സമര്‍പ്പണം ഇന്ന്‌

0
618

കാരന്തൂര്‍: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി മര്‍കസിന് കീഴില്‍ നിര്‍മിച്ച മൂന്ന് വീടുകളുടെ സമര്‍പ്പണം ഇന്ന്(ശനി) നടക്കും. ആര്‍.സി.എഫ്.ഐയുമായി സഹകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 25ഓളം വീടുകളാണ് ഡ്രീം ഹോം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. കാരന്തൂര്‍ സ്വദേശികളായ പുല്ലാട്ട് മുഹമ്മദ് കോയ, കരിപ്പാല്‍താഴം ബിച്ചുത്ത, തൈക്കണ്ടി ഹമീദ് എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ദാനം മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.