പ്രളയബാധിതർക്കുള്ള മർകസ് സഹായം കോഴിക്കോട് കളക്ട്രേറ്റിലെത്തിച്ചു

0
805
മർകസിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റിലേക്ക് എത്തിച്ച ദുരിതാശ്വാസ വിഭവങ്ങൾ സ്വീകരിച്ചു ലാൻഡ് അക്വിസിഷൻ തഹസിൽദാർ സി. പി ഉബൈദുല്ല സഖാഫിക്ക് റസീപ്റ്റ് കൈമാറുന്നു

കോഴിക്കോട്: പ്രളയ ബാധിതരെ സഹായിക്കാനായി സർക്കാർ നടത്തുന്ന യത്നങ്ങൾക്ക് മർകസ് നൽകുന്ന കൈത്താങ്ങിന്റെ ഭാഗമായി വിവിധ ഭക്ഷണ ധാന്യങ്ങളുടെ വലിയ ശേഖരം കോഴിക്കോട് കലക്ട്രേറ്റിലെത്തിച്ചു. മർകസ് അസിസ്റ്റന്റ് മാനേജർ സി.പി ഉബൈദുല്ല സഖാഫിയുടെ നേതൃത്വത്തിലെത്തിച്ച സാധനങ്ങൾ കളക്‌ട്രേറ്റിലെ ലാൻഡ് അക്വീസിഷന് തഹസിൽദാർ പ്രേമന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. മർകസ് സ്‌കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപങ്ങളുടെ നേതൃത്വത്തിലും ദുരിതാശ്വാസത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കേരളത്തെ കരകയറ്റാനുള്ള യത്നങ്ങളിൽ സജീവമായി സ്ഥാപനം ഉണ്ടാവുമെന്നും സി.പി ഉബൈദുല്ല സഖാഫി പറഞ്ഞു. മുഹമ്മദ് ശമീം കെ.കെ കവരത്തി, ശജർ സംബന്ധിച്ചു.