പ്രളയ ബാധിതര്‍ക്കാശ്വാസമായി മര്‍കസ് മെഡിക്കല്‍ ക്യാമ്പ്

0
1048

കോഴിക്കോട്: കേരളത്തിലെ പ്രളയ ബാധിതര്‍ക്കായി മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അലോപതി, യൂനാനി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പുറമെ ദന്ത രോഗ വിഭാഗം, കണ്ണ് രോഗ വിഭാഗം, കൗണ്‍സിലിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ സേവനം ലഭ്യമായിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിലെ ആയിരക്കണക്കിന് പേരെ പരിശോധന നടത്തി. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി കാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്ല, ഡോ. സി പി മുഈനുദ്ദീന്‍, ഡോ. ഒ കെ എം അബ്ദുര്‍റഹിമാന്‍, ഡോ. യു കെ ശരീഫ്, ഡോ. എ പി ശാഹുല്‍ ഹമീദ്, ഡോ. റഈസ്, അമീര്‍ ഹസ്സന്‍, റശീദ് പുന്നശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.