പ്രവര്‍ത്തകരുടെ കൈനീട്ടങ്ങളാണ് മര്‍കസിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയത്: കാന്തപുരം

0
831
കോഴിക്കോട് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ സമാഹരിച്ച മര്‍കസ് സമ്മേളന വിഭവ സമാഹരണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.
SHARE THE NEWS

കാരന്തൂര്‍: മര്‍കസിനെ സ്വന്തം വീട് പോലെ സ്‌നേഹിച്ച പ്രവര്‍ത്തകരുടെ ചെറുതും വലുതുമായ സ്‌നേഹക്കൈനീട്ടങ്ങളാണ് രാജ്യത്തെ പ്രബല വിദ്യാഭ്യാസ സ്ഥാപനമായി മര്‍കസിനെ ഉയര്‍ത്തിയതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസ് സമ്മേളന ഭാഗമായി കോഴിക്കോട് ജില്ലയിലെ മര്‍കസിലേക്കു വിവിധ മേഖലകളില്‍ നിന്നും മുഅല്ലിംകള്‍ വഴി മര്‍കസിലേക്ക് എത്തിച്ച വിഭവ സമാഹാരം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വരുന്ന മുതഅല്ലിമുകളെയും അനാഥകളെയും ഖുര്‍ആന്‍ പഠിതാക്കളെയും സഹായിച്ച സമൂഹമെന്ന നിലയില്‍ മലയാളികള്‍ ലോകത്തെ മറ്റു സമൂഹങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തരാണ്. പാവപ്പെട്ടവരെ സഹായിക്കുമ്പോള്‍ അല്ലാഹു നമ്മുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കും: അദ്ദേഹം പറഞ്ഞു.

21 റെയ്ഞ്ചുകളില്‍ നിന്നായി ശേഖരിച്ച വിഭവ വാഹനങ്ങളെ മര്‍കസ് കാവാടത്തില്‍ കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ മര്‍കസ് മുതഅല്ലിമുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് വിഭവവുമായി എത്തിയ മുഅല്ലിംകളുടെ നേതൃത്വത്തില്‍ റാലിയായെത്തിയ സംഘത്തില്‍ നിന്ന് മര്‍കസ് റൈഹാന്‍ വാലിയില്‍ വെച്ച് കാന്തപുരം വിഭവങ്ങള്‍ ഏറ്റുവാങ്ങി. യൂസുഫ് സഖാഫി താമരശ്ശേരി, നാസര്‍ സഖാഫി അമ്പലക്കണ്ടി, ബഷീര്‍ മുസ്ലിയാര്‍, മാങ്ങാട് ഉമര്‍ സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി, ജലീല്‍ മുസ്ലിയാര്‍ ചിയ്യൂര്‍ എന്നിവര്‍ വിഭവസമാഹരണത്തിനു നേതൃത്വം നല്‍കി.


SHARE THE NEWS