പ്രവാചകന്‍ പഠിപ്പിച്ചത് സഹകരണവും സ്‌നേഹവും: കാന്തപുരം

0
5035
മുംബൈയില്‍ നടന്ന പ്രവാചക സ്‌നേഹ സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രവാചക സ്‌നേഹ പ്രഭാഷണം നടത്തുന്നു
മുംബൈയില്‍ നടന്ന പ്രവാചക സ്‌നേഹ സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രവാചക സ്‌നേഹ പ്രഭാഷണം നടത്തുന്നു
SHARE THE NEWS

മുംബൈ: പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചത് പരസ്പരം സഹകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പ്രത്യയ ശാസ്ത്രമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മുംബൈയില്‍ സംഘടിപ്പിച്ച പ്രവാചക സ്‌നേഹ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അടിസ്ഥാന ഭാവമാണ് ജനാധിപത്യം. ജനങ്ങളെ ശരിയായ വിധത്തില്‍ വഴിനടത്തുകയും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുക എന്നതായിരിക്കണം ഗവണ്‍മെന്റിന്റെ പ്രഥമമായ ചുമതല. ജനങ്ങളുടെ വോട്ട് നേടി അധികാരത്തില്‍ വന്ന് വര്‍ഗ്ഗീയതയും അഴിമതിയും നടത്തുന്നവര്‍ക്ക് കൂടുതല്‍ കാലം ജനപിന്തുണ ലഭിക്കില്ല എന്നത് തീര്‍ച്ചയാണ്; അദ്ദേഹം പറഞ്ഞു.
മുംബൈയിലെ പ്രശസ്തരായ വിദ്യാഭ്യാസ സാമൂഹിക രംഗത്തെ അഞ്ഞൂറോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.


SHARE THE NEWS