പ്രവാചക സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു സഹവര്‍ത്തിത്തം വളര്‍ത്തുക: കാന്തപുരം

0
674

കാരന്തൂര്‍: മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ സഹവര്‍ത്തിത്തം വളര്‍ത്തണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച അല്‍ മൗലിദുല്‍ അക്ബര്‍ പ്രകീര്‍ത്തന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്നേഹവും കരുണയും വ്യക്തിത്വത്തിന്റെ ഭാഗമായി നബി പഠിപ്പിച്ചു. സമാധാനവും സഹിഷ്ണുതയുമാണ് 63 വര്‍ഷത്തെ ജീവിതത്തിലൂടെ കൃത്യമായി അവിടുന്ന് പഠിപ്പിച്ചത്. തിരു ദൂതരുടെ ജീവിത പാഠങ്ങള്‍ ആവിഷ്‌കരിക്കുന്ന വരികളാണ് മൗലിദുകളില്‍ ഉള്ളത്. റബീഉല്‍ അവ്വലില്‍ പ്രവാചക പ്രകീര്‍ത്തന സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ നബിമൂല്യങ്ങള്‍ കൂടുതല്‍ സജീവമായി ജീവിതത്തിലേക്ക് പകര്‍ത്താന്‍ വിശ്വാസികള്‍ ശ്രദ്ധപുലര്‍ത്തണം. പാരിസ്ഥതികമായ പ്രശ്ങ്ങളും, സാമൂഹികമായി ചിദ്രതകളും വര്‍ദ്ധിക്കുന്ന ഇക്കാലത്ത് നബിയുടെ മാതൃകളെ ആഴത്തില്‍ പഠിക്കാനും ജീവിതത്തിലേക്ക് ഉള്‍ക്കൊള്ളാനും വിശ്വാസികള്‍ക്കു സാധിക്കണം കാന്തപുരം പറഞ്ഞു