പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്രപദ്ധതികൾ നടപ്പിലാക്കണം: കാന്തപുരം

0
2135
മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച സഊദി ഫാമിലി മീറ്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച സഊദി ഫാമിലി മീറ്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: അനേക വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നിർബന്ധിത സാഹചര്യത്തിൽ വിദേശത്തെ തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തുന്നവരുടെ പുനരധിവാസത്തിനായി സമഗ്രമായ പദ്ധതികൾ സർക്കാർ നടപ്പിലാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മർകസ് നോളേജ് സിറ്റിയിൽ സംഘടിപ്പിച്ച സഊദി പ്രവാസി മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതും സ്വാദേശവൽക്കരണം ശക്തമാക്കിയതും വിദേശത്ത് തുടരാൻ സാധാരണക്കാരിൽ പലർക്കും അപ്രാപ്യമായ സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്.  പതിറ്റാണ്ടുകളുടെ വിദേശ ജീവിതത്തിലൂടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയിൽ  സമാനതകളില്ലാത്ത പങ്കുവഹിച്ചവരാണ് പ്രവാസികൾ. അവരുടെ തുടർജീവിതം ശോഭകരമാക്കാൻ ആവശ്യമായ പദ്ധതികൾ രൂപപ്പെടുത്തി നടപ്പിലാക്കണം. പ്രവാസം ഉപേക്ഷിക്കേണ്ടി വന്നവരിൽ പാവപ്പെട്ട രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ സേവനം ലഭ്യക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണം: കാന്തപുരം പറഞ്ഞു. ‘പ്രവാസത്തിന്റെ  പരിവർത്തങ്ങൾ കേരളീയ ജീവിതത്തിൻ’ എന്ന വിഷയത്തിൽ  മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. പ്രവാസികളുടെ മക്കൾക്കായി മർകസ് ഒരുക്കുന്ന മൂല്യാധിഷ്ടിതവും അക്കാദമിക മികവുമുള്ള  വിദ്യാഭ്യാസ സംവിധാനങ്ങൾ പരിചയപ്പെടുത്തി   മർകസ് നോളെജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി സംസാരിച്ചു. ഡോ.അബ്ദുസ്സലാം, അമീർ ഹസൻ, ആലിക്കുഞ്ഞി മുസ്‌ലിയാർ, ഡോ.സലാം റിയാദ്, മർസൂഖ് സഅദി പ്രസംഗിച്ചു. സി.പി ഉബൈദുല്ല സഖാഫി  സ്വാഗതവും ബഷീർ പാലാഴി നന്ദിയും പറഞ്ഞു.


SHARE THE NEWS