പ്രവാസി നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറണം; മർകസ് സഊദി പ്രവാസി മീറ്റ്

0
890
മർകസിൽ സംഘടിപ്പിച്ച സഊദി പ്രവാസി മീറ്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നുമർകസിൽ സംഘടിപ്പിച്ച സഊദി പ്രവാസി മീറ്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: പ്രവാസികൾക്ക് കേരളത്തിൽ നിക്ഷേപം നടത്താൻ പറ്റുന്ന സൗഹൃദാന്തരീക്ഷം ഗ്രാമ-നഗര പഞ്ചായത്തുകളിൽ ഉണ്ടാവണമെന്ന് മർകസിൽ സംഘടിപ്പിച്ചു സഊദി പ്രവാസി മീറ്റ് ആവശ്യപ്പെട്ടു. നിയമത്തിന്റെ നൂലാമാലകളിൽ പെടുത്തി നിക്ഷേപകരെ പ്രയാസപ്പെടുത്തുമ്പോൾ, അവരുടെ മാത്രമല്ല നമ്മുടെ സംസ്ഥാനത്തിന്റെ കൂടി വികസനമാണ് മന്ദീഭവിക്കുന്നത്. അന്തൂരിലെ പ്രവാസി വ്യവസായിയുടെ അനുഭവം, ഇനിയൊരിക്കലും അത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപരമായി ജാഗ്രത പുലർത്താൻ ഭരണകൂടത്തിന് പാഠമാവണം: പ്രവാസി സംഗമത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസപരവും സാമൂഹികവുമായ കേരളത്തിന്റെ വികാസം സാധ്യമായത് ഗൾഫ് പ്രവാസത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലേക്കും അമേരിക്കലയിലേക്കും കുടിയേറുന്ന പ്രവാസികൾ പലരും അവിടെ പൗരത്വം സ്വീകരിച്ചു അന്നാടുകളിൽ സ്ഥിരതാമസമാക്കുമ്പോൾ ഗൾഫ് പ്രവാസികൾ കേരളത്തെ നെഞ്ചോട് ചേർക്കുന്നവരും നാടിന്റെ വികസനത്തിനായി അധ്വാനിക്കുന്നവരും ആണ്. അവരുടെ സംരംഭങ്ങൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്നു നല്ല ശ്രദ്ധയും പിന്തുണയും വേണം: അദ്ദേഹം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കെ.കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ പ്രാർത്ഥന നടത്തി. സയ്യിദ് ഹബീബ് കോയ തങ്ങൾ, അലി കുഞ്ഞി മുസ്‌ലിയാർ, അശ്‌റഫ് കൊടിയത്തൂർ, വള്ളിയാട് മുഹമ്മദ് സഖാഫി, മർസൂഖ് സഅദി, അക്ബർ ബാദുഷ സഖാഫി പ്രസംഗിച്ചു. വിവിധ പ്രൊഫഷണൽ-വാണിജ്യ മേഖലകളിൽ ജോലി ചെയ്യുന്ന നൂറിലധികം പ്രവാസി പ്രമുഖർ സംബന്ധിച്ചു.


SHARE THE NEWS