പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി മര്‍കസ് ഗാര്‍ഡനില്‍ ഹോളിഡേ ക്യാമ്പ്

0
1822

കോഴിക്കോട്: മിഡില്‍ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികളുടെ അവധിക്കാലം ആനന്ദകരവും കാര്യക്ഷമവുമാക്കുന്നതിനായി മര്‍കസ് ഗാര്‍ഡന്‍ ക്യാമ്പസിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് ഒന്ന് മുതല്‍ മൂന്ന് വരെ ഹോളിഡേ ക്യാമ്പ് സംഘടിപ്പിക്കുന്നു. ലക്ഷ്യബോധ രൂപീകരണം, കരിയര്‍ പ്ലാനിംഗ് എന്നിവയോടൊപ്പം ആത്മീയം, വിദ്യാഭ്യാസം, കായികം, ആഗോളം തുടങ്ങിയ വ്യത്യസ്ത ശീര്‍ഷകങ്ങളില്‍ പ്രമുഖ പണ്ഡിതരും വിദ്യാഭ്യാസവിചക്ഷണരും ക്ലാസുകള്‍ നയിക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ വെച്ചാണ് ഹോളിഡേ ക്യാമ്പ് നടക്കുന്നത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ.എ.പി.അബ്ദുല്‍ ഹകീം അസ്ഹരി, ഡോ.അബ്ദുസ്സലാം, ഡോ.അമീര്‍ ഹസന്‍ തുടങ്ങിയ പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഏതാനും സീറ്റുകളിലേക്ക്കൂടി രജിസ്‌ട്രേഷന്‍ തുടരുന്നു. 12 മുതല്‍ 18 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. വിശദവിവരങ്ങള്‍ക്ക് വിളിക്കുക: 9496470857, 9947186911, 8907616999.