ദുരിതത്തിൽ നിന്ന് രക്ഷ നേടാൻ മർകസിൽ പ്രാർത്ഥന സംഗമം നടത്തി

0
2367
പ്രളയക്കെടുതിയിൽ നിന്ന് സംസ്ഥാനത്തിന്റെ രക്ഷക്കായി ഇന്ന് മർകസിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകുന്നു
SHARE THE NEWS

കോഴിക്കോട്: പ്രളയ ദുരിതത്തിൽ നിന്നു സംസ്ഥാനത്തിന്റെ രക്ഷക്കായി മർകസിൽ പ്രാർത്ഥന സംഗമം നടത്തി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രളയ കാലത്ത് സൂക്ഷിക്കണ്ട മുൻകരുതലുകളെ കുറിച്ചും, ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പ്രാർത്ഥന നടത്തി.

ഇതിനിടയിൽ, വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മർകസ് നേതൃത്വത്തിൽ ആസൂത്രണം നടത്തിവരുന്നു. സുന്നി യുവജനസംഘം ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ മർകസ് കൈമാറി.  കരിപ്പൂരിൽ ഇറങ്ങി നാട്ടിലേക്കു പോകാൻ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് എയർപോർട്ടിന് തൊട്ടടുത്തുള്ള മർകസ് ഹിജ്റ മുസാഫിർ ഭവൻ, മർകസ് ഉംറ കംഫർട്ട് സെന്റർ എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

SHARE THE NEWS