വെസ്റ്റ്ബംഗാള്: ജനുവരി 15,16 തിയ്യതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ആവനോക്സ് മര്‍കസ് ദേശീയ ഫെസ്റ്റിന്റെ ഭാഗമായി പ്രിസം ഫൗണ്ടേഷന് നടത്തുന്ന സഫര്‍ 20 മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം നയിക്കും. കുറ്റൂര്‍ അബ്ദുറഹ്മാന് ഹാജി, കുഞ്ഞാവ ഹാജി, നൂറു ഖത്തര്‍, സുബൈര്‍ ചേറന്ഞ്ചേരി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളും യാത്രയില്‍ അനുഗമിക്കും. ‘ആനന്ദ നഗരിയുടെ സൗകുമാര്യതയിലേക്ക് ഒരു യാത്ര’ എന്ന പ്രമേയത്തില്‍ നടക്കുന്ന ‘പ്രിസം സഫര്‍20’ മര്‍കസ് 43-ാം വാര്‍ഷികത്തിന്റെ പ്രചാരണം കൂടിയാണ്. ബംഗാള്‍ മുസ്ലിങ്ങളുടെ ജീവിത പരിച്ഛേതങ്ങള് പകര്‍ത്തുന്ന ഈ യാത്ര മര്‍കസ് ദേശീയ മുന്നേറ്റങ്ങളുടെ നേര്‍കാഴ്ച കൂടിയാവും. ജനുവരി പതിനാല് മുതല്‍ പതിനേഴ് വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലെ പുരാതന നഗരമായ കൊല്‍ക്കത്ത കേന്ദ്രമാക്കിയാണ് സഫര്‍ ക്രമീകരിച്ചിട്ടുള്ളത്. ചരിത്രം, സംസ്കാരം, ആത്മീയം, വിജ്ഞാനം, വാണിജ്യം എന്നീ ബഹുമുഖ ലക്ഷ്യങ്ങളോടെയുള്ള യാത്ര വേറിട്ട അനുഭവമായിരിക്കും. പ്രിസം എക്സിക്യൂട്ടീവ് അഡ്വ.മുഹമ്മദ് ശംവീല്‍ നൂറാനിയാണ് കോഡിനേറ്റര്‍. താല്പര്യമുള്ളവര്ക്ക് +91 8907615967 എന്ന നമ്പറില്‍ ബന്ധപ്പെടാം.