
കോഴിക്കോട്: മർകസ് അക്കാദമിക പ്രോജക്ട് ഡയറക്ടറായി പ്രഫ. ഉമറുൽ ഫാറൂഖ് ചുമതലയേറ്റു. അക്കാദമിക രംഗത്ത് അന്താരാഷ്ട്ര മോഡലിൽ ആധുനികമായ നവീകരിച്ച മർകസ് അക്കാദമിക ഡയറക്ടറേറ്റ് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ചുമതലയേറ്റത്. മലയാളം സർവ്വകലാശാല മുൻ രജിസ്റ്റർ ആണ് പ്രൊഫ. ഉമർ ഫാറൂഖ്.
ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, അഡ്വ ശരീഫ് മുഹമ്മദ്, അബൂബക്കർ കിഴക്കോത്ത്, മഹമൂദ് കെ, സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.