പൗരത്വ പ്രശ്നത്തിൽ പരിഹാര നടപടിക്ക് മർകസ് ലോ കോളേജ് സംഘം അസമിലേക്ക്

0
1197

കോഴിക്കോട്: നാൽപത് ലക്ഷം പൗരരെ പുതിയ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തിൽ പരിഹാര നടപടികൾക്ക് മർകസ് ലോകോളേജ് സംഘം അസമിലേക്ക് പുറപ്പെടുന്നു. രാജ്യത്തെ വലിയൊരു വിഭാഗം പൗരർ നേരിടുന്ന ഈ വലിയ പ്രശ്നത്തിന് സാധ്യമായ പരിഹാരം ഉണ്ടാക്കുകയും, ജനങ്ങൾക്ക് നിയമ ബോധവൽകരണം നടത്തുകയുമാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

അസമിലെ മർകസ് കേന്ദ്രമായ കാച്ചർ ജില്ലയിൽ പ്രവർത്തിക്കുന്ന മർകസ് പബ്ലിക് സ്‌കൂളാണ് ലോ കോളേജ് സംഘത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക. വിവിധ സ്ഥലങ്ങളിൽ ഗ്രാമ സഭകളും കാമ്പുകളും സംഘടിപ്പിച്ചു ജനങ്ങൾക്ക് പൗരത്വ രജിസ്‌ട്രേഷന്റെ ഫോം വിതരണം ചെയ്യുകയും അത് പൂരിപ്പിച്ചു നൽകേണ്ട വശങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യും. അധികാരികളെ സന്ദർശിച്ചു ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്റെ ആഴം ബോധ്യപ്പെടുത്തി സുഗമമായ പരിഹാര മാർഗങ്ങൾ തേടുക എന്നതും ലക്‌ഷ്യം വെക്കുന്നുവെന്നു ലോ കോളേജിലെ വിദ്യാർത്ഥി സംഘത്തിന് നേതൃത്വം നൽകുന്ന അഡ്വ സമദ് പുലിക്കാട് പറഞ്ഞു. ഈ മാസം 12 ന് ഇവർ ആസാമിലെത്തും.