ഫയർ സേഫ്റ്റി ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു

0
728

കാരന്തൂര്‍: മര്‍കസിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഫയര്‍ സേഫ്റ്റി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. മര്‍കസ് എച്ച്. ആര്‍ വകുപ്പ് സംഘടിപ്പിച്ച പരിപാടി ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയില്‍ തലതരത്തിലുള്ള അപകടസാധ്യതകളെകുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഫയര്‍ സേഫ്റ്റി മേഖലയിലെ പ്രമുഖ പരിശീലകനായ പി.യു ഉമര്‍ ക്ലാസെടുത്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷാപ്രവര്‍ത്തന പരിശീലനം നല്‍കി. കുഞ്ഞുട്ടി മാസ്റ്റര്‍, സി.പി ഉബൈദുല്ല സഖാഫി, മൂസ സഖാഫി പാതിരാമണ്ണ, മര്‍സൂഖ് സഅദി, എച്ച് ആര്‍ മാനേജര്‍ മഹമൂദ് സംബന്ധിച്ചു.