ഫാത്തിഹ് യൂണിവേഴ്സിറ്റി- മര്‍കസ് അക്കാദമിക സഹകരണത്തിന് ധാരണ

0
766

ഇസ്താംബൂള്‍(തുര്‍ക്കി): ഇസ്താംബൂളിലെ പ്രശസ്തമായ ഫാത്തിഹ് സുല്‍ത്താന്‍ മെഹ്മത് യൂണിവേഴ്സിറ്റിയുമായി അക്കാദമക രംഗത്തെ പരസ്പര സഹകരണത്തിന് മര്‍കസ് ധാരണാപത്രം ഒപ്പുവെച്ചു.ഇതോടെ ഇരു സ്ഥാപങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകള്‍ ഇരുരാജ്യങ്ങളിലുമായി പഠിക്കാന്‍ അവസരമൊരുങ്ങും.
വിദ്യാര്‍ത്ഥി-ഗവേഷക കൈമാറ്റം, , ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകള്‍ ,ശാസ്ത്രീയ ഗവേഷണങ്ങള്‍, ഹൃസ്വകാല കോഴ്സുകള്‍, വര്‍ക്ക്‌ഷോപ്പുകളുടെയും സെമിനാറുകളുടെയും സംഘാടനം എന്നിവയും ധാരണാപത്രത്തിന്റെ ഭാഗമായി നടക്കും.
ഫാത്തിഹ് യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് റെക്റ്റര്‍ ഡോ. ഫഹമെദ്ധീന്‍ ബസ്സര്‍, മര്‍കസ് ഡയറക്ടര്‍ ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് ധാരണാപത്രം കൈമാറി. മര്‍കസ് മാനവവിഭവ ശേഷി വകുപ്പ് മാനേജര്‍ അമീര്‍ ഹസ്സന്‍, തുര്‍ക്കിയിലെ മര്‍കസ്‌ പ്രതിനിധി ഫൈസല്‍ നുറാനി കൊല്ലം, ഇ.പി സ്വാലിഹ് നൂറാനി സംബന്ധിച്ചു .