ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റ്; മര്‍കസ് നോളജ് സിറ്റിയില്‍ കാമ്പസ് വാക് സംഘടിപ്പിച്ചു

0
870
അഖിലേന്ത്യ കായിക ദിനാചരണത്തിൽ ഭാഗമായി മർകസ് നോളജ് സിറ്റിയിൽ നടന്ന കാമ്പസ് വാക്
SHARE THE NEWS

കോഴിക്കോട്: അഖിലേന്ത്യ കായിക ദിനാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ വിവിധ പരിപാടികള്‍ നടന്നു. യുജിസിയുടെ നിര്‍ദ്ദേശാനുസരണം സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നോളജ് സിറ്റിയില്‍ 2 കി.മീ കാമ്പസ് വാക് സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന സെമിനാറിന് പ്രൊഫ. അസ്മതുള്ളാഹ്, പ്രൊഫ. ഹാറൂന്‍ റഷീദ് മന്‍സൂരി എന്നിവര്‍ നേതൃത്വം നല്‍കി. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കൃത്യമായ വ്യായാമം ആവശ്യമാണെന്നും ദിനേന നടത്തുവും മറ്റു കായിക അധ്വാനങ്ങളും നടത്തി ആരോഗ്യമുള്ള ശരീരത്തിനായി യത്‌നിക്കുമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്ത അഖിലേന്ത്യാ തല ഫിറ്റ് ഇന്ത്യാ മൂവ്മെന്റ് പ്രോഗ്രാമിന്റെ പ്രദര്‍ശനവും കാമ്പസില്‍ നടത്തി.


SHARE THE NEWS