ബംഗാളിലെ മാതൃകാഇമാം ഇമ്‌ദാദു റാശിദിയെ മർകസ് പ്രതിനിധികൾ സന്ദർശിച്ചു

0
3545
ബംഗാളിലെ അൺസോളിൽ ഇമാം ഇമ്‌ദാദു റാശിദിയെ സുഹൈർ നൂറാനിയുടെ നേതൃത്വത്തിൽ മർകസ് പ്രതിനിധികൾ സന്ദർശിക്കുന്നു
ബംഗാളിലെ അൺസോളിൽ ഇമാം ഇമ്‌ദാദു റാശിദിയെ സുഹൈർ നൂറാനിയുടെ നേതൃത്വത്തിൽ മർകസ് പ്രതിനിധികൾ സന്ദർശിക്കുന്നു
SHARE THE NEWS

കൽക്കത്ത: തന്റെ മകനെ വർഗീയവാദികൾ കൊന്ന അവസരത്തിൽ നാട്  സംഘർഷ സാധ്യതയുടെ മൂർദ്ധന്യത്തിൽ ആയപ്പോൾ സമാധാനത്തെ കുറിച്ച് സംസാരിച്ചു ആരും അക്രമത്തിനു മുതിരെരുതെന്നാഹ്വാനം ചെയ്‌ത ലോകശ്രദ്ധ നേടിയ പശ്ചിമ ബംഗാളിലെ ഇമാം ഇമ്‌ദാദു റാശിദിയെ മർകസ് പ്രതിനിധികൾ സന്ദർശിച്ചു. മർകസ് നോർത്തീസ്റ്റ് മേഖല പ്രസിഡന്റ് സുഹൈറുദ്ധീൻ നൂറാനിയുടെ നേതൃത്വത്തിലുള്ള സമാഗമാണ്  കൊൽക്കത്തയിൽ നിന്നും 250 കി.മീ ദൂരെയുള്ള ഇമാമിന്റെ നാടായ അസൻസോളിൽ വെച്ചാണ് മർകസ് സംഘം ഇമാമിനെ കണ്ടത്.
          രൂക്ഷമായ പ്രശ്നത്തിലേക്ക് പോകാവുന്ന ഒരു സന്ദർപത്തിൽ അപാരമായ മാനസിക ദൃഢതയോടെ ജനങ്ങളോട് ശാന്തരാവാനും നാട്ടിൽ സമാധാനം സ്ഥാപിക്കാനും ആഹ്വാനം ചെയ്‌ത ഇമാമിന്റെ പ്രവർത്തനം അങ്ങേയറ്റം പ്രശംസനീയമായിരുന്നുവെന്നു സുഹൈർ നൂറാനി പറഞ്ഞു. ഇസ്‌ലാമിന്റെ സഹിഷ്ണുതയെ ഉയർത്തിപ്പിടിച്ചുള്ള തന്റെ നിലപാടുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായ പ്രോത്സാഹനപരമായ പ്രതികരണങ്ങൾ ഇമ്‌ദാദു റാശിദി മർകസ് സംഘത്തോട് പങ്കുവെച്ചു. “മകൻ നഷ്ടപെട്ട ആഴത്തിലുള്ള വേദന അലട്ടിയപ്പോഴും അതുകാരണം നാടിന്റെ സ്വസ്ഥത നഷ്ടപ്പെടരുത് എന്നാണു ഞാൻ ആലോചിച്ചത്. സംഘർഷങ്ങൾ രൂപപ്പെടുന്ന ഇടങ്ങളിൽ ശാന്തനാവാനും പ്രശ്‌ന പരിഹാരത്തിന്റെ കാവലാളുകളാവാനുമാണ് ഇസ്‌ലാം എന്നെ പഠിപ്പിച്ചത്” അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഇമാമിന്റെ മകൻ സിബത്തുല്ല റാശിദിക്ക് വേണ്ടി സുഹൈർ നൂറാനിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും നടത്തി. 

SHARE THE NEWS