ബംഗാളിൽ മർകസിന്റെ നേതൃത്വത്തിൽ റബീഉൽ അവ്വൽ പരിപാടികൾ സജീവം

0
804

കോഴിക്കോട്: ബംഗാളിലെ മർകസ്  സ്ഥാപന സമുച്ചയമായ ത്വയ്ബ ഗാർഡൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷന് കീഴിൽ റബീഉൽ അവ്വൽ പ്രമാണിച്ചു വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ദക്ഷിണ ദിനജ്‌പൂരിലെ മാജികണ്ടയിലെ  മർകസ് കാമ്പസിൽ നിന്ന് ആരംഭിച്ച നബിദിന റാലിയിൽ അയ്യായിരത്തിലധികം വിശ്വാസികൾ അണിനിരന്നു. ഓരോ സ്ഥലങ്ങളിലും നൂറുകണക്കിന് പേർ നബിദിന റാലിയെ വരവേൽക്കാനും മധുര പലഹാരം നൽകാനും ഉണ്ടായിരുന്നു. തുടർന്ന് വിപുലമായ മൗലിദ് സദസ്സ് നടന്നു. വൈകുന്നേരം നടന്ന പ്രകീർത്തന സദസ്സിൽ ത്വയ്‌ബ ഗാർഡന്റെ വിവിധ കാമ്പസുകളിലെ വിദ്യാർഥികൾ കലാപരിപാടികൾ നടന്നു. സുഹൈറുദ്ധീൻ നൂറാനി,എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അമീനുൽ ഇസ്‌ലാം, മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളായ ശംസുദ്ധീൻ ഹാജി, റഫീഉദ്ധീൻ ഹാജി, ഹനീഫ് അലി നൂറാനി, ശരീഫ് നൂറാനി,   ഇബ്രാഹീം സഖാഫി കിണാ ശ്ശേരി പരിപാടികൾക്ക് നേതൃത്വം നൽകി.