ബംഗാളിൽ മർകസ് മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു

0
1443
ബംഗാളിൽ നിർമിച്ച മര്കസിനു കീഴിലെ മെഡിക്കൽ സെന്റർ ഉദ്‌ഘാടനം കൊൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ സഈദ് നിർവ്വഹിക്കുന്നു
ബംഗാളിൽ നിർമിച്ച മര്കസിനു കീഴിലെ മെഡിക്കൽ സെന്റർ ഉദ്‌ഘാടനം കൊൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ സഈദ് നിർവ്വഹിക്കുന്നു
SHARE THE NEWS

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ മർകസ് സ്ഥാപനമായ ത്വയ്‌ബ ഗാർഡനു കീഴിൽ നടക്കുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ ദിനാജ്പൂർ ജില്ലയി തൊപ്പൻ താനെയിൽ പുതുതായി നിർമിച്ച  മെഡിക്കൽ സെന്റർ ഉദ്‌ഘാടനം ചെയ്‌തു. കൊൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ സഈദ് കെട്ടിടോദ്‌ഘാടനം നിർവ്വഹിച്ചു. പ്രദേശത്തെ വിവിധ മതവിശ്വാസികളായ  മെഡിക്കൽ സെന്റർ ഇനി ആശ്വാസമാകും.  ദക്ഷിണ ദിനാജ്പൂരിലെ മർകസിന്റെ വിവിധ കാമ്പസുകളിൽ    പഠിക്കുന്ന പഠിക്കുന്ന അഞ്ഞൂറിലധികം  കുട്ടികൾക്ക് ഇവിടെനിന്നു സൗജന്യ ചികിത്സ ലഭ്യമാക്കും. ഇതിനോടനുബന്ധിച്ചു സംഘടിപ്പിച്ച മെഡിക്കൽ കാമ്പ് ബംഗാൾ മന്ത്രി ബച്ചൂ ഹസന്ദ ഉദ്‌ഘാടനം ചെയ്‌തു. മർകസിന്റെ പ്രവർത്തനങ്ങൾ  ബംഗാളിലെ വൈജ്ഞാനിക വികസനം വിപുലമാക്കാൻ സഹായിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.  കേരളത്തിൽ വന്നു മർകസിന്റെ ആസ്ഥാന കേന്ദ്രം സന്ദർശിക്കാനുള്ള വലിയ അഭിലാഷവും മന്ത്രി പ്രകടിപ്പിച്ചു. മർകസ് ത്വയ്‌ബ ഗാർഡൻ ഡയറക്ടർ സുഹൈറുദ്ധീൻ  നൂറാനി അധ്യക്ഷത വഹിച്ചു. സയ്യിദ് നൗഷാദ് ഝാർഖണ്ഡ്, മീസാനു റഹ്‌മാൻ , ശരീഫ് നൂറാനി, ഹനീഫ് അലി നൂറാനി, ഇബ്രാഹീം സഖാഫി കിണാശ്ശേരി എന്നിവർ പ്രസംഗിച്ചു.


SHARE THE NEWS